തൊടുപുഴ: നിയമസഭാംഗമായതിെൻറ അമ്പതാം വർഷം ആഘോഷിക്കുന്നതിനെ കുറിച്ച ചോദ്യത്തോട് ജോസഫിെൻറ പ്രതികരണം, പ്രഭാതത്തിെല പതിവ് തെറ്റാത്ത പ്രാർഥനാഗീതമായിരുന്നു. 'സർവവും യേശുനാഥനായ് സമർപ്പണം ചെയ്തിടുന്നു സ്നേഹമോടെ ഞാൻ... 'എന്നും ദൈവത്തിെൻറ വഴിനടത്തിപ്പുണ്ടായിരുന്നുവെന്നും പ്രതിസന്ധികളെ നേരിടാൻ കർത്താവ് പ്രാപ്തനാക്കുന്നുവെന്നും കൂട്ടിേച്ചർത്തു ജോസഫ്.
1970ലാണ് ജോസഫ് ആദ്യമായി നിയമസഭയിലെത്തിയത്. അന്ന് ജോസഫിനൊപ്പമുണ്ടായിരുന്നവരിൽ ഇപ്പോൾ സഭയിലുള്ളത് ഉമ്മൻ ചാണ്ടിയും പിണറായി വിജയനും മാത്രം. പാർലമെൻറിലേക്ക് മത്സരിക്കാൻ മാറിനിന്നതും ഒരുവട്ടം പി.ടി. തോമസിനോട് തോറ്റതും വരുത്തിയ പത്ത് വർഷത്തെ ഇടവേളെയാഴിച്ചാൽ 40 വർഷവും ജോസഫ് സഭയിൽ തൊടുപുഴയുടെ പ്രതിനിധിയാണ്. 'തൊടുപുഴ എെന്ന സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.
തിരിച്ച് തൊടുപുഴക്ക് നൽകുന്നത് സ്നേഹവും അംഗീകാരവും' ഇതാണ് ജോസഫ് തൊടുപുഴയെ കുറിച്ച് പറയുന്നത്. ആദ്യജയം ഏറ്റുവാങ്ങി സഭയിലേക്ക് പോകവെ 'എക്കാലത്തും കരങ്ങൾ ശുദ്ധമായിരിക്കാനും സ്ഥാനം ഒഴിയുംവരെ ഇതിന് പ്രാപ്തനാക്കാനും അനുഗ്രഹിക്കണമേ' എന്ന് പ്രാർഥിച്ചത് ഓർത്തെടുത്ത ജോസഫ്, ഇതാണ് തെൻറ ആത്മബലമെന്നും വ്യക്തമാക്കുന്നു.
1978 ജനുവരി 16നാണ് ജോസഫ് ആദ്യമായി മന്ത്രിസഭാംഗമായത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര മന്ത്രിയായി. 1979ല്‍ കേരള കോൺഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ്, 1980ല്‍ രൂപവത്കൃതമായ യു.ഡി.എഫിെൻറ സ്ഥാപക കൺവീനറുമായി. 1980ലെ കരുണാകര മന്ത്രിസഭയിൽ റവന്യൂ-വിദ്യാഭ്യാസ-എക്സൈസ് മന്ത്രിയായി. 1982-87ല്‍ റവന്യൂ-ഭവന നിര്‍മാണ മന്ത്രിയും. 1996, 2006, 2011 വർഷങ്ങളിലും മന്ത്രിയായി. പുറപ്പുഴ പാലത്തിനാല്‍ ജോസഫ് -മറിയാമ്മ ദമ്പതികളുടെ മകനായി 1941 ജൂൺ 28ന് ജനനം. ഭാര്യ ശാന്ത. മക്കള്‍: അപ്പു, യമുന, ആൻറണി, ജോ.
സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൊടുപുഴ നിയോജക മണ്ഡലത്തിലെ മുഴുവൻ എൽ.പി സ്കൂളുകളിലും ഒരുവർഷം എല്ലാ കുട്ടികൾക്കും ദിനേന ഓരോ ഗ്ലാസ് പാൽ സൗജന്യമായി നൽകുന്ന പദ്ധതിക്ക് തുടക്കം കുറിക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ സർവമത പ്രാർഥന ചടങ്ങും തിങ്കളാഴ്ച സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.