കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിെൻറ ബന്ധു ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജറായത് സൗത്ത് ഇന്ത്യൻ ബാങ്കിലെ ജോലി രാജിവെച്ചാണെന്നും ഡെപ്യൂേട്ടഷൻ നിയമനമല്ലെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. കെ.ടി. അദീബിന് ബാങ്കിൽ 85,664 രൂപ മാത്രമാണ് ശമ്പളമെന്നും മന്ത്രി ജലീൽ ബന്ധുവിനെ നിയമിക്കാനാവശ്യപ്പെട്ട് ധനകാര്യ വകുപ്പിന് നൽകിയ കുറിപ്പുകളടങ്ങുന്ന സുപ്രധാന ഫയൽ വിവരാവകാശ നിയമലംഘനം നടത്തി ജലീലിെൻറ ഒാഫിസിൽ പിടിച്ചുെവച്ചിരിക്കുകയാണെന്നും ഫിറോസ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
1.10 ലക്ഷംരൂപ ശമ്പളമുള്ള ജോലിയിൽനിന്ന് അതിനേക്കാൾ കുറഞ്ഞ വേതനമുള്ള ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ മാനേജർ ജോലിയിലെത്തിയത് ലീഗുകാരുടെ വായ്പ തിരിച്ചടപ്പിക്കാനുള്ള ത്യാഗമാണെന്നാണ് പ്രചാരണം. സൗത്ത് ഇന്ത്യൻ ബാങ്കിലെ അദീബിെൻറ ജൂലൈ മാസത്തെ ശമ്പള രസീതി ഫിറോസ് വാർത്തസമ്മേളനത്തിൽ കാണിച്ചു. രാജിവച്ച അദീബിനെ ഉന്നതതല ഇടപെടലിലൂടെയാണ് ബാങ്കിൽ തിരിച്ചയച്ചത്. സെക്രേട്ടറിയറ്റ് വെബ്സൈറ്റ് വഴി ഇ-ഫയൽ പരിശോധിച്ചപ്പോൾ മന്ത്രി ജലീലിെൻറ ഒാഫിസിൽ ഫയൽ പിടിച്ചുെവച്ചതായി കണ്ടെത്തി. മന്ത്രിയുടെ കുറിപ്പുള്ള രേഖ യൂത്ത് ലീഗിന് ലഭിച്ചാലുടൻ നിയമനടപടികൾ ആരംഭിക്കും. ഇത് തടയാനാണ് തടഞ്ഞുവെച്ചിരിക്കുന്നത്.
ബാങ്കിൽ രാജിെവച്ചത് അനധികൃതമായി സ്ഥിരംജോലി നൽകാമെന്ന ഉറപ്പിെൻറ ബലത്തിലാണെന്ന് തെളിഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഉന്നതതലത്തിൽ ഉടൻ അന്വേഷിച്ചില്ലെങ്കിൽ തെളിവുകൾ നശിപ്പിക്കപ്പെടും. അദീബിനെ തിരികെ ബാങ്കിൽ പ്രവേശിപ്പിച്ചതിന് പിന്നിലെ ഇടപെടലും ഉന്നത അന്വേഷണത്തിലൂടെ മാത്രമേ പുറത്തുകൊണ്ടുവരാനാവൂ. ജലീലിെൻറ ‘ഗോഡ് ഫാദർ’ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്നും പ്രക്ഷോഭം ശക്തമാക്കുമെന്നും ഫിറോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.