കണ്ണൂർ: നമ്പി നാരായണന് നീതി വേഗത്തിലായത് ബ്രാഹ്മണനായതുകൊണ്ടാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. സാമ്പത്തിക സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തിെൻറ ഭാഗമായി കണ്ണൂർ ഹെഡ്പോസ്റ്റ് ഒാഫിസിലേക്ക് യൂത്ത് ലീഗ് ജില്ല കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെറ്റായ കേസിൽ പീഡിപ്പിക്കപ്പെട്ട നമ്പി നാരായണന് 50 ലക്ഷം രൂപ കൊടുക്കാൻ കോടതി പറഞ്ഞു. എട്ടാഴ്ചക്കുള്ളിൽ കൊടുക്കണമെന്നായിരുന്നു ഉത്തരവെങ്കിലും ഒരു ദിവസം പോലും വൈകാതെ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന് 50 ലക്ഷം കൊടുത്തു. നമ്പി നാരായണൻ ബ്രാഹ്മണ കുടുംബത്തിൽ പെട്ടവനായതു കൊണ്ടാണ് അംഗീകാരം ലഭിക്കുന്നത്.
എന്നാൽ, വർഷങ്ങളോളം ജയിലിലടച്ച് നിരപരാധികളാണെന്ന് കണ്ട് വിട്ടയച്ച എത്രയോ ആദിവാസികളും മുസ്ലിംകളും ഉണ്ട്. അവർക്ക് ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരമോ അംഗീകാരമോ നൽകിയോ എന്നും ഫിറോസ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.