നാട്ടുകാരുടെ സേവനം ദുരന്ത വ്യാപ്തി കുറച്ചു -പി.കെ കുഞ്ഞാലിക്കുട്ടി

കരിപ്പൂർ: വിമാനപകടം നടന്ന സമയത്ത് നാട്ടുകാർ നടത്തിയ സേവനം ദുരന്തവ്യാപ്തി കുറച്ചെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഒാടിയെത്തിയ നാട്ടുകാർ വലിയ സഹായമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിന്‍റെ കാരണങ്ങൾ സാങ്കേതിക തകരാർ പരിശോധനയിലൂടെ കണ്ടെത്തണം. ടേബിൾ ടോപ്പ് റൺവേയുള്ള കരിപ്പൂരിൽ ആദ്യമായാണ് ഒരപകടം ഉണ്ടാകുന്നത്.

നിർത്തിവെച്ച വ്യോമ ഗതാഗതം വൈകാതെ തന്നെ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി ശ്രമം നടത്തുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.