ചെറുകോല്‍പ്പുഴ: ഭക്തജനങ്ങളുടെ നേര്‍ച്ചപ്പണവും വഴിപാടുതുകയും കൊണ്ട് ക്ഷേത്രഭരണവും അവര്‍ക്കെതിരെ കോടതി കേസ ും ഒരുപോലെ നടത്തുന്ന ദേവസ്വംബോര്‍ഡുകള്‍ പിരിച്ചുവിട്ട് ക്ഷേത്രങ്ങള്‍ യഥാർഥ ഭക്തരെ ഏൽപിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ക്ഷേത്രങ്ങള്‍ പൊതുസ്ഥലമാണെന്ന വാദം അടിസ്ഥാനരഹിതമാണ്. അമ്പലം വിശ്വാസി സമൂഹത്തിെൻറതാണ്. അവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അഭംഗുരം സംരക്ഷിക്കപ്പെടേണ്ടത് ഹൈന്ദവ ജനതയുടെ കര്‍ത്തവ്യമാണ്.
പണ്ട് പടയോട്ടങ്ങളുടെ കാലത്തേക്കാളും തീക്ഷ്ണമായ അനുഭവമാണ് ഇന്ന് കേരളത്തിലെ ഹൈന്ദവ ജനത നേരിടുന്നത്. അക്കാലത്ത് ക്ഷേത്ര മതിലുകള്‍ തകര്‍ക്കുകയും വിഗ്രഹം തച്ചുടക്കുകയുമായിരുന്നു. ഇപ്പോഴാകട്ടെ ഭക്തരെ അറസ്റ്റ് ചെയ്തും കള്ളക്കേസില്‍ കുടുക്കിയും ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കിയും ഹൈന്ദവ സംസ്‌കാരത്തെ നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശശികല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.