തിരുവനന്തപുരം: തോട്ടംനികുതി ഒഴിവാക്കാനുള്ള ബിൽ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച് ചു. വരുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചേക്കും. മേയ് 27 മുതൽ നിയമസഭ സമ്മേള നം തുടങ്ങാനാണ് ആലോചന. പ്രതിസന്ധിയിലായ തോട്ടം മേഖലക്ക് ആശ്വാസമേകാനാണ് തോട്ടംനിക ുതി പിൻവലിക്കാൻ തീരുമാനിച്ചത്.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ രൂപവത്കരിച്ച പ്ലാേൻറഷൻ പഠനസമിതിയും കഴിഞ്ഞ സർക്കാർ നിയോഗിച്ച ജ. കൃഷ്ണൻ നായർ കമീഷനും തോട്ടംനികുതി ഒഴിവാക്കാൻ ശിപാർശ ചെയ്തിരുന്നു. സർക്കാർ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശിപാർശ അംഗീകരിച്ചു. കേരളത്തിൽ മാത്രം നിലനിൽക്കുന്ന ഈ നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത് ഇതിെൻറ അടിസ്ഥാനത്തിലാണ്.
20 ഹെക്ടറിന് മുകളിലുള്ള തോട്ടംഭൂമിക്കാണ് നികുതി നൽകേണ്ടത്. ഇതനുസരിച്ച്, കേരളത്തിൽ 40,000 ഹെക്ടർ തോട്ടംഭൂമിക്കാണ് നികുതി നൽകേണ്ടത്. ഹെക്ടറിന് 700 രൂപയാണ് വാർഷികനികുതി. നിയമം പാസാക്കുന്നതോടെ ഈ നികുതി പൂർണമായും ഒഴിവാകും.
തോട്ടം മേഖലയിലെ കാർഷികാദായ നികുതി കാര്യമായി പിരിഞ്ഞുകിട്ടിയിരുന്നില്ല എന്നതിനാൽ ഇതുമൂലം സർക്കാറിന് വലിയ സാമ്പത്തിക നഷ്ടമില്ല. 2017-18 വർഷം 6.13 കോടി രൂപയാണ് ഈ ഇനത്തിൽ പിരിഞ്ഞുകിട്ടിയത്. ഇതു സംസ്ഥാനത്തിെൻറ ആകെനികുതി വരുമാനത്തിെൻറ 0.01 ശതമാനം മാത്രമാണ്. നികുതി പിരിച്ചെടുക്കാനും നൽകാത്തവർക്ക് നോട്ടീസ് അയക്കാനുമുള്ള തൊഴിൽവകുപ്പിെൻറ ബാധ്യത ഇതോടെ അവസാനിക്കും. 1960ലെ തോട്ടംഭൂമി നികുതി നിയമപ്രകാരമാണ് ഈ നികുതി ഈടാക്കിയിരുന്നത്. നികുതി നിർത്താൻ സർക്കാർ ഇതിനുള്ള 2019ലെ കേരള തോട്ടംഭൂമി നികുതി (റദ്ദാക്കൽ) ബില്ലാണ് സഭ പരിഗണിക്കാനിരിക്കുന്നത്. തോട്ടംമേഖലയുടെ ദീർഘകാലമായുള്ള ആവശ്യമാണിത്.
നികുതി പിരിച്ചെടുത്തില്ലെങ്കിലും കുടിശ്ശികയും പലിശയും പിഴപ്പലിശയും ഉൾപ്പെടെ തുക പെരുകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് തോട്ടം ഉടമകളുടെ ബാധ്യതയായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.