തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ എട്ട് ജില്ലകളിൽനിന്നുള്ള 14 ബാച്ചുകൾ മലപ്പുറം ജില്ലയിലെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റി ഉത്തരവായി. ഇതിൽ 12 ബാച്ചുകൾ സയൻസിലും രണ്ടെണ്ണം ഹ്യുമാനിറ്റീസിലുമാണ്. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശിപാർശ അംഗീകരിച്ചാണ് ഉത്തരവ്.
14 സർക്കാർ സ്കൂളുകളിൽ മതിയായ കുട്ടികളില്ലെന്ന് കണ്ടെത്തിയ ഒന്നിലധികം ബാച്ചുകളുള്ള വിഷയ കോമ്പിനേഷനുകളിൽ ഒന്ന് വീതമാണ് മാറ്റി ഉത്തരവിറക്കിയത്. കോട്ടയം ജില്ലയിൽനിന്ന് നാലും തിരുവനന്തപുരത്തുനിന്ന് മൂന്നും പാലക്കാട്ടുനിന്ന് രണ്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽനിന്ന് ഒന്നുവീതം ബാച്ചുകളുമാണ് മലപ്പുറത്തേക്ക് മാറ്റിയത്.
25ൽ താഴെ കുട്ടികൾ പ്രവേശനം നേടിയ 105 ബാച്ചുകളാണ് കഴിഞ്ഞവർഷമുണ്ടായിരുന്നത്. ഇതിൽ ഒരേ വിഷയ കോമ്പിനേഷനുകൾ ഒന്നിലധികമുള്ള സ്കൂളുകളിൽനിന്നാണ് ബാച്ചുകൾ മാറ്റിയത്. ബാച്ച് മാറ്റത്തിലൂടെ മലപ്പുറത്ത് 910 സീറ്റ് വർധിക്കും.
തിരുവനന്തപുരം പേട്ട ഗവ. എച്ച്.എസ്.എസ് (സയൻസ്), തൈക്കാട് ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ് (സയൻസ്), ചാല ഗവ. ബോയ്സ് എച്ച്.എസ്.എസ് (സയൻസ്), പത്തനാപുരം മുഹമ്മദൻ ഗവ. എച്ച്.എസ്.എസ് (ഹ്യുമാനിറ്റീസ്), പത്തനംതിട്ട കോയിപ്പുറം ഗവ. എച്ച്.എസ്.എസ് (സയൻസ്), ആലപ്പുഴ ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഗവ. എച്ച്.എസ് (സയൻസ്), കോട്ടയം കടപ്പൂർ ഗവ. എച്ച്.എസ്.എസ് (സയൻസ്), വൈക്കം ഗവ. ബോയ്സ് എച്ച്.എസ്.എസ് (ഹ്യുമാനിറ്റീസ്), കോട്ടയം വിജയപുരം അരീപറമ്പ് ഗവ. എച്ച്.എസ് (സയൻസ്), കോട്ടയം കുടമാളൂർ ഗവ. എച്ച്.എസ്.എസ് (സയൻസ്), തൃശൂർ വെറ്റിലപ്പാറ ഗവ. എച്ച്.എസ്.എസ് (സയൻസ്), പാലക്കാട് തൃക്കടീരി മുന്നൂർകോട് (സയൻസ്), ചിറ്റൂർ പെരുമാട്ടി പഞ്ചായത്ത് എച്ച്.എസ്.എസ് (സയൻസ്), കോഴിക്കോട് കായണ്ണ ഗവ. എച്ച്.എസ്.എസ് (സയൻസ്).
താനൂർ കാട്ടിലങ്ങാടി ഗവ. എച്ച്.എസ്.എസ് (ഹ്യുമാനിറ്റീസ്),
കോക്കൂർ ഗവ. എച്ച്.എസ്.എസ് (ഹ്യുമാനിറ്റീസ്),
തവനൂർ കേളപ്പൻ മെമ്മോറിയൽ ഗവ. വി.എച്ച്.എസ്.എസ് (സയൻസ്),
നിലമ്പൂർ ഗവ. മാനവേദൻ എച്ച്.എസ്.എസ് (സയൻസ്),
പാലപ്പെട്ടി ജി.എച്ച്.എസ്.എസ് (സയൻസ്),
താനൂർ ജി.ആർ.എഫ്.ടി.വി.എച്ച്.എസ്.എസ് (സയൻസ്),
മലപ്പുറം കോട്ടപ്പടി ജി.വി.എച്ച്.എസ്.എസ് (സയൻസ്),
വേങ്ങര ജി.വി.എച്ച്.എസ്.എസ് (സയൻസ്),
പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസ് (സയൻസ്),
പുറത്തൂർ ജി.എച്ച്.എസ്.എസ് (സയൻസ്),
പെരിന്തൽമണ്ണ ജി.ജി.എച്ച്.എസ്.എസ് (സയൻസ്),
തിരൂർ ഗവ. ബോയ്സ് എച്ച്.എസ്.എസ് (സയൻസ്),
വണ്ടൂർ ഗവ. വി.എം.സി.എച്ച്.എസ്.എസ് (സയൻസ്),
മഞ്ചേരി ഗവ. ബോയ്സ് എച്ച്.എസ്.എസ് (സയൻസ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.