മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം നടത്തിയ പരാമർശം ഒഴിവാക്കേണ്ടതായിരുന്നെന്ന് എസ്.വൈ.എസ് നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസം പ്രധാന വിഷയമായി മാറിയിട്ടുണ്ടെങ്കില്‍ അടുത്ത സമസ്ത മുശാവറ ഇക്കാര്യം ചര്‍ച്ച ചെയ്യും. പി.എം.എ. സലാമിന്റെ പൂര്‍വകാല ചരിത്രം നോക്കേണ്ട ആവശ്യമില്ല. എന്നാൽ, തട്ടം വിവാദം കത്തിനില്‍ക്കുന്ന സമയത്ത് ആ വിഷയം വഴിതിരിക്കുന്ന തരത്തിലുള്ള പരാമര്‍ശം സലാം ഒഴിവാക്കണമായിരുന്നു.
സമസ്തയും ലീഗും രണ്ട് വഴിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. സമസ്തയെയും ലീഗിനെയും രണ്ടാക്കുന്നത് തെരഞ്ഞെടുപ്പിനെ മാത്രമല്ല സമസ്തയുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.