പോക്സോ കേസ് കുറ്റവാളി കോടതിയിൽ ആത്മഹത്യക്ക് ശ്രമിച്ചു

ഹരിപ്പാട്: പോക്സോ കേസ് പ്രതിയായ വയോധികൻ കോടതിയിൽ ആത്മഹത്യക്ക് ശ്രമിച്ചു. കണ്ടല്ലൂർ ദ്വാരകയിൽ ദേവരാജനാണ് (72) കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹരിപ്പാട് പോക്സോ കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.

ഏഴ് വയസ്സുകാരിയെ ഉപദ്രവിച്ച കേസിൽ ദേവരാജൻ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിന് പിന്നാലെയാണ് ആത്മഹത്യാശ്രമം നടന്നത്. പ്രതി ​കൈയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കഴുത്തുമുറിക്കുകയായിരുന്നു. ഉടൻതന്നെ ഹരിപ്പാട് പൊലീസ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി അപകട നില തരണം ചെയ്തു.

ആത്മഹത്യാശ്രമത്തിന് ഹരിപ്പാട് പൊലീസ് കേസെടുത്തു. 2020 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽ ആയിരുന്ന പ്രതിയെ രണ്ടു മാസത്തിനു ശേഷമാണ് പിടികൂടിയത്.

Tags:    
News Summary - POCSO case convict tried to commit suicide in court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.