ചായത്തോട്ടത്തിൽ കീടനാശിനി പ്രയോഗം: നാലു സ്ത്രീകൾക്ക് വിഷബാധ

വൈത്തിരി: ഹാരിസൺസ് മലയാളം പ്ലാന്റേഷന്‍റെ കീഴിലുള്ള അച്ചൂർ എസ്റ്റേറ്റിൽ നടത്തിയ കീടനാശിനി പ്രയോഗത്തെ തുടർന്ന് നാലു സ്ത്രീത്തൊഴിലാളികൾക്ക് വിഷബാധയേറ്റു. ശ്രീദേവി, റംലത്ത്, ആമിന, നസീമ എന്നിവർക്കാണ് വിഷബാധയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ഒരാൾ വൈത്തിരി താലൂക്ക് ആശുപത്രിയിലും മൂന്നു പേരെ വയനാട് വിംസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ജനവാസ കേന്ദ്രങ്ങളിൽ കീടനാശിനി പ്രയോഗത്തിനെതിരെ ജനങ്ങൾ ശക്തമായ പ്രതിഷേധത്തിലാണ്. 

Tags:    
News Summary - Poison Tea Plant-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.