മോഷണം ആരോപിച്ച് ദലിത് യുവാക്കളെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതായി പരാതി

അഞ്ചാലുംമൂട് (കൊല്ലം): മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാക്കളെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതായി പരാതി. കിളികൊല്ലൂര്‍, മങ്ങാട് അറുനൂറ്റിമംഗലം വയലില്‍ പുത്തന്‍വീട്ടില്‍ ഷിബു (36), തൃക്കരുവ കാഞ്ഞിരംകുഴി അമ്പഴവയല്‍ താഴതില്‍ രാജീവ് (32) എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയില്‍ വെച്ച് മര്‍ദനത്തിന് വിധേയമാക്കിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചാലുംമൂട്, കൊല്ലം വെസ്റ്റ് സ്റ്റേഷനുകളിലായി അഞ്ചുദിവസം പീഡിപ്പിച്ച ശേഷം തെളിവില്ളെന്ന് കണ്ടതോടെ വിടുകയായിരുന്നു. അവശരായ ഇവരെ ബന്ധുക്കളും പൊതുപ്രവര്‍ത്തകരുമാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്റ്റേഷനിലും സെല്ലിലും ക്രൂരമര്‍ദനത്തിനിരയാക്കിയതായി ഇവര്‍ പറഞ്ഞു. ജനനേന്ദ്രിയത്തില്‍ സ്പ്രിങ് ക്ളിപ് ഇട്ട് പിടിക്കുകയും മുളവടി ഉപയോഗിച്ച് കൈവിരലുകള്‍ക്കിടയില്‍ തിരുകിക്കയറ്റി  മര്‍ദിക്കുകയും ചെയ്തെന്ന് രാജീവും ഷിബുവും പറയുന്നു. ഭക്ഷണം നല്‍കാതെയായിരുന്നു മര്‍ദനം. കസ്റ്റഡിയിലെടുത്ത് അടുത്ത ദിവസം വെസ്റ്റ് പൊലീസ് സ്റ്റേഷനിലത്തെിക്കുകയായിരുന്നു. നാല് ദിവസം അവിടെ സെല്ലിലിട്ടു. പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ യുവാക്കള്‍ ശനിയാഴ്ചയാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയത്. അഞ്ചാലുംമൂട് സ്റ്റേഷന്‍ പരിധിയിലെ കാഞ്ഞിരംകുഴിയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

Tags:    
News Summary - police attack against dalit youths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.