അരീക്കോട്ട്​ മാധ്യമ പ്രവർത്തകന്​ പൊലീസ്​ മർദനം

അരീക്കോട്: വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവർത്തകനെ പൊലീസ്​ മർദിച്ചതായി പരാതി. സുപ്രഭാതം ലേഖകന്‍ എന്‍.സി. മുഹമ്മദ് ശരീഫിനെ അരീക്കോട്​ പൊലീസ് മർദിച്ചെന്നാണ്​ പരാതി. ലേഖകനാണെന്ന് അറിയിച്ചിട്ടും ലോക്കപ്പിലേക്ക് വലിച്ചുകൊണ്ടുപോയി തള്ളിയതായി മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ ശരീഫ്​ നൽകിയ പരാതിയിൽ ആരോപിച്ചു.

ഞായറാഴ്​ച വൈകീട്ടാണ്​ സംഭവം. ശരീഫ് മഞ്ചേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സ തേടി. ഗെയില്‍ പൈപ്പ് ലൈനിനെതിരെ ചെങ്ങരയില്‍ സ്​ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡ് പൊലീസ് അഴിച്ചുമാറ്റിയിരുന്നു. ബോര്‍ഡി​​​െൻറ ഫോട്ടോ എടുക്കുന്നത്​ തടയുകയും സ്​റ്റേഷനിൽ ​കൊണ്ടുപോയി മര്‍ദിച്ചെന്നുമാണ്​ പരാതി. 

Tags:    
News Summary - police attack journalist- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.