വെ​ള്ള​മു​ണ്ട മീ​ത്ത​ൽ ജു​മാ​മ​സ്ജി​ദി​ന് ല​ഭി​ച്ച പൊ​ലീ​സ് നോ​ട്ടീ​സ്

ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കർ ഒഴിവാക്കണമെന്ന് പൊലീസ് നോട്ടീസ്

വെ​ള്ള​മു​ണ്ട: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ലൗ​ഡ് സ്പീ​ക്ക​ർ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​ലീ​സ്. പ​ള്ളി​ക​ളി​ൽ ബാ​ങ്ക് വി​ളി​ക്കാ​നും അ​മ്പ​ല​ങ്ങ​ളി​ലും ച​ർ​ച്ചു​ക​ളി​ലും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന കോ​ളാ​മ്പി മൈ​ക്കി​നെ​തി​രെ​യാ​ണ് പൊ​ലീ​സ് ന​ട​പ​ടി.

ഇ​ത്ത​ര​ത്തി​ൽ വ​യ​നാ​ട്ടി​ലെ വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ത​ത് സ്റ്റേ​ഷ​നി​ലെ എ​സ്.​എ​ച്ച്.​ഒ​മാ​രു​ടെ നോ​ട്ടീ​സ് ല​ഭി​ച്ചു​തു​ട​ങ്ങി. ഹൈ​കോ​ട​തി​യു​ടെ ഡ​ബ്ല്യു.​എ ന​മ്പ​ർ 235/1993 ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. വെ​ള്ള​മു​ണ്ട പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ലൗ​ഡ് സ്പീ​ക്ക​ർ ഉ​പ​യോ​ഗി​ക്കു​ന്ന ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നോ​ട്ടീ​സ് കി​ട്ടി​ത്തു​ട​ങ്ങി. ജി​ല്ല​യി​ലെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വി​ധ മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ കോ​ളാ​മ്പി മൈ​ക്കു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ഹൈ​കോ​ട​തി ഉ​ത്ത​ര​വു​പ്ര​കാ​ര​മു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ് വെ​ള്ള​മു​ണ്ട​യി​ലെ മീ​ത്ത​ൽ ജു​മാ​മ​സ്ജി​ദ് പ്ര​സി​ഡ​ന്റി​ന് ല​ഭി​ച്ച നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, കോ​ട​തി ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ൻ സ​ർ​ക്കാ​ർ പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും പൊ​ലീ​സ് അ​മി​താ​വേ​ശം കാ​ണി​ക്കു​ക​യാ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്. 

Tags:    
News Summary - Police notice to avoid loudspeakers in places of worship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.