വെള്ളപ്പൊക്കം: വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ കേസ്

തിരുവനന്തപുരം: വെള്ളപ്പൊക്ക സമയത്ത് സാമൂഹിക മാധ്യമങ്ങളൾ  വഴി വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തു. വ്യാജ പ്രചരണ പോസ്റ്റുകളെ കുറിച്ച് സൈബർ ഡോം നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഐ.ജി മനോജ് എബ്രഹാമിന്‍റെ നിർദേശ പ്രകാരമാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

മുല്ലപെരിയാർ ഡാം പൊട്ടിയെന്ന തരത്തിലുള്ള പ്രചരണം നടത്തിയവർക്ക് എതിരെയാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐ.ജി അറിയിച്ചു.

കൂടാതെ ഭീതി ജനിപ്പിക്കുന്ന രീതിയിൽ യൂട്യൂബ് വഴി പ്രചരിപ്പിച്ച വിഡിയോകളും ഫേസ്ബുക്ക് പോസ്റ്റുകളും സൈബർ ഡോം നീക്കം ചെയ്തിട്ടുണ്ട്.

Tags:    
News Summary - Police register Case against Fake news via Social Medias -Kerala New

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.