ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ്, ഷഹീര്‍ ശൗക്കത്തലി കേസുകളില്‍ സംസ്ഥാനസർക്കാർ സുപ്രീംകോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഷഹീര്‍ ശൗക്കത്തലി കേസില്‍ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായെന്നും ജിഷ്ണുകേസുമായി ബന്ധപ്പെട്ട ചില ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. ഈ കേസുകളില്‍ പ്രതികളായ നെഹ്റു ഗ്രൂപ് ചെയര്മാന് പി. കൃഷ്ണദാസ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഹൈകോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി.
ജിഷ്ണുകേസുമായി ബന്ധപ്പെട്ട കത്തുകളിലെ കൈയക്ഷരം, സീഡി എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിക്കാനുണ്ടെന്ന് തൽസ്ഥിതി റിപ്പോർട്ടിൽ അറിയിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കാനിരിെക്കയാണ് രണ്ടുകേസുകളിലെയും തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സര്‍ക്കാറിനോടും അന്വേഷണം ഏറ്റെടുക്കുമോയെന്നത് അറിയിക്കാന്‍ സി.ബി.ഐയോടും കോടതി ആവശ്യപ്പെട്ടിരുന്നു. കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിെൻറ അമ്മ മഹിജയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.