കൊച്ചി: സി.പി.എം അധികാരത്തിൽ വരുേമ്പാഴെല്ലാം കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും കൂടുെന്നന്ന വാദം തള്ളി സംസ്ഥാന സർക്കാർ. 2010ൽ എൽ.ഡി.എഫ് ഭരണകാലത്ത് രജിസ്റ്റർ ചെയ്ത കൊലപാതകക്കേസുകൾ 363 ആയിരുന്നെങ്കിൽ 2014ൽ യു.ഡി.എഫ് ഭരണകാലത്ത് 367 ആയി വർധിച്ചെന്ന് രാഷ്ട്രീയ കൊലപാതകങ്ങൾ സി.ബി.െഎക്ക് വിടണമെന്ന കേസിൽ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഇക്കാലയളവിൽ രാഷ്ട്രീയ െവെരവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത് ആറുപേർ വീതമാണെന്നും ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോെയ ഉദ്ധരിച്ച് സർക്കാർ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലേതിെനക്കാൾ കുറഞ്ഞ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്ന സ്ഥലമാണ് കണ്ണൂർ. 2008-16 കാലത്തെ ക്രിമിനൽ കേസുകൾ നോക്കിയാൽ ഇടതുഭരണ കാലത്ത് അക്രമങ്ങൾ കൂടുതലാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാകും. സി.ബി.െഎക്ക് കൈമാറണമെന്ന് ആവശ്യപ്പെടുന്ന ഏഴ് കേസിൽ അഞ്ചിലും അന്വേഷണം പൂർത്തിയാക്കി കോടതികളിൽ അന്തിമ റിപ്പോർട്ട് നൽകിക്കഴിഞ്ഞു. രണ്ട് കേസിൽ അന്വേഷണം നടന്നുവരുകയാണ്.
ധർമടത്ത് റെമിത് കൊല്ലപ്പെട്ട കേസിൽ ആറുപേർ അറസ്റ്റിലായി. ആറുപേർ ഒളിവിലാണ്. തലശ്ശേരി െജ.എഫ്.സി മജിസ്ട്രേറ്റ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയിരിക്കുകയാണ്. സി.പി.എം പ്രവർത്തകനായിരുന്ന മോഹനനെ വധിച്ചതിെൻറ തിരിച്ചടിയായാണ് റെമിതിെൻറ െകാലപാതകം നടന്നത്. ധർമടത്ത് ബി.ജെ.പി പ്രവർത്തകൻ സന്തോഷ്കുമാർ െകാല്ലപ്പെട്ട കേസിൽ പ്രതികളായ എട്ടുപേരെയും അറസ്റ്റ് ചെയ്തു. കുറ്റപത്രവും സമർപ്പിച്ചു. സി.പി.എം പ്രവർത്തകനായിരുന്ന ധൻരാജിനെ കൊലപ്പെടുത്തിയതിെൻറ തിരിച്ചടിയായാണ് പയ്യന്നൂരിൽ രാമചന്ദ്രൻ എന്ന ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടത്. എട്ട് പ്രതികെളയും അറസ്റ്റ് ചെയ്തു. കുറ്റപത്രം സമർപ്പിച്ചു. പയ്യന്നൂരിൽ ബിജു കൊല്ലപ്പെട്ട കേസിൽ 12 പ്രതികളെയും അറസ്റ്റ് ചെയ്തു. കുറ്റപത്രവും സമർപ്പിച്ചു.
രാധാകൃഷ്ണൻ, വിമല എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുേരാഗമിക്കുകയാണ്. കൊല്ലം കടയ്ക്കലിൽ ബി.ജെ.പി പ്രവർത്തകനായ റിട്ട. എസ്.െഎ രവീന്ദ്രൻപിള്ള കൊല്ലപ്പെട്ട കേസിലും അന്വേഷണം നടന്നുവരുകയാണ്. 21 പ്രതികളിൽ 12 പേർ അറസ്റ്റിലായി. ശ്രീകാര്യം രാജേഷ് വധക്കേസിൽ പ്രതികളായ 13 പേരെയും അറസ്റ്റ് ചെയ്തു. കുറ്റപത്രവും നൽകിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കസബ, കടയ്ക്കൽ കേസുകളിലെ അന്വേഷണപുരോഗതി വ്യക്തമാക്കുന്ന രേഖകളും സർക്കാർ സമര്‍പ്പിച്ചിട്ടുണ്ട്. എൽ.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏഴ് ബി.ജെ.പി-ആർ.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച അന്വേഷണം സി.ബി.െഎക്ക് വിടണമെന്നാണ് ഹരജിയിലെ ആവശ്യം.അതേസമയം, രാഷ്ട്രീയ െകാലപാതകങ്ങൾ സംബന്ധിച്ച അന്വേഷണത്തിൽ രാഷ്ട്രീയമോ അല്ലാത്തതോ ആയ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സത്യസന്ധവും സമഗ്രവുമായ അന്വേഷണമാണ് നടന്നത്. ശ്രീകാര്യം രാേജഷ് വധക്കേസിൽ സി.പി.എം നേതാക്കളുടെ പങ്കിനെക്കുറിച്ച ആരോപണത്തിന് തെളിവ് ലഭിച്ചില്ല. വ്യാപക ഗൂഢാലോചനയൊന്നുമില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.