ട്വന്‍റി 20 പ്രവർത്തകന്‍റെ മരണകാരണം തലയിലേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കിഴക്കമ്പലം: കിഴക്കമ്പലത്ത്​ വിളക്കണക്കൽ സമരവുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ ട്വന്റി 20 പ്രവർത്തകൻ ദീപു മരിക്കാനിടയായത് തലക്കേറ്റ പരിക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

പി.വി. ശ്രീനിജിൻ എം.എൽ.എ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസനത്തിന് എതിരുനിൽക്കുന്നു എന്നാരോപിച്ച് ഫെബ്രുവരി 12ന്​ നടത്തിയ വിളക്കണക്കൽ സമരവുമായി ബന്ധപ്പെട്ടാണ് ദീപുവിന് മർദനമേത്. ഇതേതുടർന്ന് ഫെബ്രുവരി 14ന് ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 18ന് മരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നാല് സി.പി.എം പ്രവർത്തകരും അറസ്റ്റിലായി. പട്ടികജാതി പീഡനത്തിനും കൊലക്കുറ്റത്തിനുമാണ് കേസെടുത്തത്.

അതേസമയം, പോസ്റ്റ്​മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ സി.പി.എം നേതാക്കളുടെയും എം.എൽ.എയുടെയും വാദം പൊളിഞ്ഞതായി ട്വന്റി 20 ആരോപിച്ചു. ദീപുവിന്റെ മരണകാരണം കരള്‍ രോഗമാണെന്നാണ്​ സി.പി.എം ജില്ല സെക്രട്ടറിയും എം.എല്‍.എയും പറഞ്ഞത്​. പരിക്കേറ്റ ദീപുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ സി.പി.എം നടത്തിയത് മനുഷ്യത്വരഹിത പ്രവൃത്തികളായിരുന്നെന്നും നേതാക്കൾ പറഞ്ഞു.

അതിനിടെ, ബന്ധുക്കള്‍ അറിയാതെ ദീപുവിന്റെ ശരീരം എറണാകുളം ഗവ. മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പോസ്റ്റ്​മോര്‍ട്ടം നടത്താനും ശ്രമമുണ്ടായി. ദീപു കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികള്‍ കുന്നത്തുനാട് എം.എല്‍.എ പി.വി. ശ്രീനിജിനടക്കമുള്ള സി.പി.എം നേതാക്കളാണെന്ന് ട്വന്റി 20 നേതൃത്വം ആരോപിച്ചു.

Tags:    
News Summary - Post-mortem report states head injury cause of death of Twenty20 activist deepu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.