തിരുവനന്തപുരം: വയനാട്ടിൽ മുസ്ലിം ലീഗിനെ കൂട്ടുപിടിക്കുന്നത് കോൺഗ്രസ് അധ്യക ്ഷൻ രാഹുൽ ഗാന്ധിയുടെ മതനിരപേക്ഷ വിശ്വാസ്യതക്ക് നല്ല പരസ്യമാകിെല്ലന്ന് സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ് ങളും അവർക്കെതിരായ രാഹുൽ ഗാന്ധി മത്സരിക്കുന്നതും കേരളത്തിലെ മതനിരപേക്ഷ ജനതയും ന്യൂനപക്ഷങ്ങളും ലാഘവത്തോടെ കാണില്ലെന്നും ‘ദേശാഭിമാനി’യിലെ പംക്തിയിൽ കാരാട്ട് ചൂണ്ടിക്കാട്ടി.
ഹൃസ്വദൃഷ്ടിയോടെയുള്ള സമീപനത്തിന് കോൺഗ്രസ് വലിയവില നൽകേണ്ടിവരുമെന്ന് ‘ഇൗ മത്സരം മതനിരപേക്ഷ െഎക്യത്തെ തകർക്കാൻ’ എന്ന തലക്കെട്ടിലെ ലേഖനത്തിൽ പറയുന്നു. ‘വയനാട് മണ്ഡലത്തിൽ മുസ്ലിം ലീഗിന് ശക്തമായ സാന്നിധ്യമുണ്ട്. രാഹുൽ കോൺഗ്രസിെൻറയും മുസ്ലിം ലീഗിെൻറയും സംയുക്ത സ്ഥാനാർഥിയായി ആണ് യു.ഡി.എഫ് ബാനറിൽ ജനവിധി തേടുന്നത്.
വയനാട്ടിലെ ഇടത് സ്ഥാനാർഥിയെ പരാജയപ്പെടുത്താനുള്ള ശ്രമത്തിൽ രാഹുൽ ആശ്രയിക്കുന്നത് ലീഗിനെയാണ്. അവരെ കൂട്ടുപിടിച്ച് ഇടതുപക്ഷത്തെ തോൽപിക്കാനാവില്ല. കേരളത്തിൽ സി.പി.എമ്മും ഇടതുമുന്നണിയുമാണ് ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നത്. കോൺഗ്രസും യു.ഡി.എഫും പലഘട്ടങ്ങളിലും വർഗീയശക്തികളുമായി സന്ധിചെയ്തിട്ടുണ്ട്.
ന്യൂനപക്ഷങ്ങൾക്ക് ഇതറിവുള്ളതുകൊണ്ട് രാഹുൽ ഗാന്ധി മത്സരിച്ചാലും അവരെ തെറ്റിദ്ധരിപ്പിക്കാനാവില്ല’ -കാരാട്ട് കുറിച്ചു. കോൺഗ്രസ് മുൻകാല പ്രതാപങ്ങളുടെ മായികവലയത്തിൽ കുരുങ്ങിക്കിടപ്പാണ്. പല സംസ്ഥാനങ്ങളിലെയും പ്രധാന മതനിരപേക്ഷ പാർട്ടിയെന്ന സ്ഥാനംപോലും ഇന്ന് കോൺഗ്രസിന് അവകാശപ്പെടാനാവില്ല. എന്നിട്ടും അങ്ങനെയാണെന്ന ഭാവത്തിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.