തിരുവനന്തപുരം: വിദേശത്ത് കുടുങ്ങിയ പ്രവാസികൾ വിമാനത്താവളത്തിൽ എത്തുേമ്പാൾ ബന്ധുക്കൾക്ക് പ്രേവശനം അനുവദിക്കില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ.
നിരീക്ഷണത്തിനായി വീടുകളിലേക്ക് അയക്കുന്ന ഗർഭിണികളെയും കുട്ടികളെയും കൂട്ടികൊണ്ടുപോകാൻ വേണ്ടി മാത്രം ഒരു ബന്ധുവിന് പ്രവേശനാനുമതി നൽകും. ഇവർ എല്ലാവിധ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കണം. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരല്ലാതെ മറ്റാരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഡി.ജി.പി നിർദേശിച്ചു.
അബൂദബിയിൽനിന്നും ദുബൈയിൽനിന്നുമാണ് ആദ്യം പ്രവാസികൾ മടങ്ങിയെത്തുന്നത്. അബൂദബിയിൽനിന്നും 179 പേരും ദുബൈയിൽനിന്ന് 177 പേരുമാണ് നെടുമ്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങളിലെത്തുക. മടങ്ങിയെത്തിയവരെ ഏഴുദിവസം സർക്കാർ ക്വാറൻറീനിൽ പ്രവേശിപ്പിക്കും. ഏഴുദിവസത്തിന് ശേഷം രോഗമില്ലെന്ന് കണ്ടെത്തിയവരെ വീടുകളിലേക്ക് അയക്കും. പിന്നീട് വീടുകളിലും ഇവർ നിരീക്ഷണത്തിൽ കഴിയാനാണ് സർക്കാർ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.