കോട്ടയം: വൈദികർക്കെതിരായ ലൈംഗികാരോപണത്തിൽ പരാതിക്കാരൻ നേരിട്ടെത്തി തെളിവ് നൽകണമെന്ന് ഒാർത്തഡോക്സ് സഭ അന്വേഷണ കമീഷൻ. നിരണം ഭദ്രാസനത്തിൽ എത്താനാണ് കമീഷൻ പരാതിക്കാരനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വൈദികർക്കെതിരെ നൽകിയ പരാതിയോടൊപ്പം ബാങ്ക് ഇടപാട്, ഭർത്താവിന്റെ ഫോണ്‍ സംഭാഷണ ശബ്ദരേഖ അടക്കമുള്ളവയുടെ പകർപ്പ് തെളിവായി നൽകിയിരുന്നു. എന്നാൽ, തെളിവുകളുടെ ഒറിജിനൽ നൽകണമെന്നാണ് ഇപ്പോൾ കമീഷന്‍റെ ആവശ്യം.
സഭയിലെ അഞ്ച് വൈദികർക്ക് വീട്ടമ്മയായ യുവതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സഭാംഗമായ ഭർത്താവ് രംഗത്ത് എത്തിയതോടെയാണ് സംഭവം പുറത്തായത്. ഇത് വൻ വിവാദമായതോടെ പരാതിയുയർന്ന അഞ്ച് വൈദികരെയും അന്വേഷണ വിധേയമായി സഭാ നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, ഇവരെ ചുമതലകളിൽ നിന്ന് മാറ്റിനിർത്താനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല. ഇതിനിടെയാണ് സംഭവം അന്വേഷിക്കാൻ സഭാ അന്വേഷണ കമീഷനെ ചുമതലപ്പെടുത്തിയത്.
നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികർക്കും തുമ്പമൺ, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികർക്കും എതിരെയാണ് തിരുവല്ല മല്ലപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ ഭർത്താവ് രംഗത്തെത്തിയത്. ഇദ്ദേഹം ഭദ്രാസന മെത്രാപ്പോലീത്തമാർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടർന്ന് കാതോലിക്ക ബാവക്ക് പരാതി നൽകുകയായിരുന്നു.
വിവാഹത്തിന് മുമ്പുണ്ടായിരുന്ന അവിഹിതബന്ധം കുമ്പസാരത്തിനിെട ഇതിലൊരു വൈദികനോട് വെളിപ്പെടുത്തിയെന്നും ഇക്കാര്യം ഭർത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് അദ്ദേഹം വീട്ടമ്മയെ ലൈംഗികചൂഷണത്തിന് വിധേയമാക്കുകയായിരുെന്നന്നാണ് ആരോപണം. മറ്റുള്ളവർക്കും വിവരം കൈമാറി. അവരും ഉപയോഗിെച്ചന്നും ഭർത്താവ് ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.