പ്രധാന മന്ത്രിയുടെ സന്ദർശനം: കേരളം 25 ലക്ഷം അനുവദിച്ചു

തി​രു​വ​ന​ന്ത​പു​രം: ട്ര​ഷ​റി നി​യ​ന്ത്ര​യ​ണ​ത്തി​നി​ട​യി​ലും ബി.​ജെ.​പി പ്ര​ചാ​ര​ണ​ത്തി​ന്​ സം​സ്ഥാ​ന​ത്തെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചെ​ല​വി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ 25 ല​ക്ഷം രൂ​പ അ​ധി​ക​മാ​യി അ​നു​വ​ദി​ച്ചു. ട്ര​ഷ​റി നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ് വ​രു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. വി.​വി.​ഐ.​പി സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ചെ​ല​വാ​യാ​ണ് വെ​ള്ളി​യാ​ഴ്ച തു​ക അ​നു​വ​ദി​ച്ച​ത്.

മാ​ർ​ച്ച് 12ന് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന ചെ​ല​വു​ക​ൾ​ക്ക് 25 ല​ക്ഷം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ടൂ​റി​സം ഡ​യ​റ​ക്ട​ർ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

പ​ണം ആ​വ​ശ്യ​പ്പെ​ട്ട് റി​യാ​സ് മു​ഖ്യ​മ​ന്ത്രി​ക്ക് ഫ​യ​ൽ ന​ൽ​കി. പ​ണം ഉ​ട​ൻ അ​നു​വ​ദി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ബാ​ല​ഗോ​പാ​ലി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​തോ​ടെ 15ന് ​ധ​ന​വ​കു​പ്പ് പ​ണം അ​നു​വ​ദി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ൽ അ​നി​ൽ ആ​ന്‍റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​ണ് മോ​ദി മാ​ർ​ച്ച് 15ന് ​എ​ത്തി​യ​ത്. മോ​ദി​യു​ടെ അ​ടു​ത്ത കേ​ര​ള സ​ന്ദ​ർ​ശ​നം മാ​ർ​ച്ച് 19നാ​ണ്.

Tags:    
News Summary - Prime Minister's visit: Kerala sanctioned 25 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.