പാലക്കാട്: കോവിഡ് സാഹചര്യത്തിൽ വരുമാനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവിസ് നിർത്തുന്നു. മേയ് ഒന്ന് മുതൽ സർവിസ് നടത്തില്ലെന്ന് ഒാൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ അറിയിച്ചു. ഫോം ജി (വാഹന നികുതി ഒഴിവാക്കി കിട്ടാനുള്ള അപേക്ഷ) സമർപ്പിച്ച് ബസ് നിർത്തിയിടാനാണ് തീരുമാനം.
നിലവിൽ 9,500 ഓളം ബസുകൾ മാത്രമാണ് നിരത്തിലുള്ളത്. ലാഭകരമായ സർവിസുകൾ നടത്തുന്നതിന് തടസ്സമില്ലെന്നും സംഘടനഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.