‘സ്ത്രീകളുടെ മുറിയിൽ വനിത പൊലീസില്ലാതെ കയറിയത് തെറ്റ്’; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

കൽപറ്റ: കോണ്‍ഗ്രസ് വനിത നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളിൽ അർധരാത്രിയിൽ വനിത പൊലീസില്ലാതെ റെയ്ഡ് നടത്തിയ പൊലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. സ്ത്രീകളുടെ മുറിയിൽ വനിത പൊലീസില്ലാതെ കയറിയത് തെറ്റെന്നും എന്തടിസ്ഥാനത്തിലാണ് അത്തരമൊരു പരിശോധന നടത്തിയതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. പൊലീസ് നീക്കം അപലപനീയമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

ഉപതെരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോൺഗ്രസ് വനിത നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളിൽ ഇന്നലെ അർധരാത്രിയിൽ പൊലീസ് പരിശോധന നടന്നത്. രാത്രി 12.10നാണ് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. 12 മുറികൾ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി അറിയിച്ചു.

ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കൾ താമസിക്കുന്ന മുറികളിൽ വനിത ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

Tags:    
News Summary - Priyanka Gandhi react to Palakkad Police Raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.