ജേക്കബ്​ തോമസി​നെതിരെ സർക്കാർതല അന്വേഷണം

തിരുവനന്തപുരം: മുൻ വിജിലൻസ്​ ഡയറക്​ടർ ജേക്കബ്​ തോമസി​​​​െൻറ ചട്ടലംഘനത്തി​ൽ സർക്കാർതല അന്വേഷണം. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയായിരിക്കും ചട്ടലംഘനം പരിശോധിക്കുക. ഉത്തരവ്​ ഉടൻ പുറത്തിറങ്ങും. ഒാഖി ദുരന്തത്തിൽ സർക്കാറി​െന വിമർശിച്ചതിന്​ ജേക്കബ്​ തോമസിനെ സസ്​പ​​​െൻറ്​ ചെയ്​തിരുന്നു. അച്ചടക്ക നടപടി സ്വീകരിച്ച ശേഷം ജേക്കബ്​ തോമസ്​ നൽകിയ വിശദീകരണം തൃപ്​തികരമല്ലെന്ന്​ കാണിച്ച്​ സർക്കാർ തള്ളിയിരുന്നു.

അതേസമയം, ജേക്കബ്​ തോമസിനെ സസ്​പ​​​െൻറ്​ ചെയ്യണമെന്ന റിപ്പോർട്ടിൽ കൂടുതൽ വിശദീകരണം തേടി കേന്ദ്ര പേഴ്​സണൽ മന്ത്രാലയം രംഗത്തെത്തി. സസ്​​െപൻഷ​​​​െൻറ കാരണങ്ങൾ വിശദീകരിക്കണമെന്ന്​ സംസ്​ഥാന ചീഫ്​ സെക്ര​ട്ടറിയോട്​ ആവശ്യപ്പെട്ടു. ജേക്കബ്​ തോമസ്​ ചെയ്​ത കുറ്റം എന്താണെന്ന്​ വ്യക്​തമാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്​. 

വിമർശനങ്ങളിൽ ഉറച്ചു നിന്നുകൊണ്ടുള്ള മറുപടിയാണ്​ ജേക്കബ്​ തോമസ്​ നൽകിയിരുന്നത്​. ഒാഖിയിൽ എ​െന്തല്ലാം നടപടികൾ സ്വീകരിച്ചെന്ന കാര്യം സർക്കാർ വ്യക്​തമായി പരസ്യപ്പെടുത്തിയിരുന്നില്ലെന്നും ​മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്​ഥാനപ്പെടുത്തിയാണ്​ താൻ നിലപാട്​ വ്യക്​തമാക്കിയതെന്നുമായിരുന്നു ജേക്കബ്​ തോമസി​​​​​െൻറ വിശദീകരണം. എന്നാൽ സംസ്​ഥാന​െത്ത ക്രമസമാധാന നില തകർന്നെന്ന തരത്തിൽ നടത്തിയ പ്രസ്​താവന അദ്ദേഹം നി​േഷധിക്കുകയും ചെയ്​തിരുന്നു. ​ അദ്ദേഹത്തി​​​​​െൻറ മറുപടി തൃപ്​തികരമല്ലെന്ന്​ കാണിച്ചാണ്​ സർക്കാർ നടപടി​. 

Tags:    
News Summary - Probe Against Jacob Thomas - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.