സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണയിൽ മായം; മിനറൽ ഓയിലും മാലിന്യവുമാണ്​ കണ്ടെത്തിയത്​

കൊച്ചി: സപ്ലൈകോയുടെ മൂന്നാർ ഡിപ്പോയിൽ റോയൽ എഡിബിൾ കമ്പനി വിതരണം ചെയ്ത ശബരി അഗ്​മാർക്ക് വെളിച്ചെണ്ണയിൽ മിനറൽ ഓയിലിന്‍റെയും മാലിന്യത്തിന്‍റെയും സാന്നിധ്യം കണ്ടെത്തി. തുടർന്ന് ഈ ബാച്ചിൽ പെട്ട വെളിച്ചെണ്ണ എല്ലാ വിൽപനശാലകളിൽനിന്നും ഡിപ്പോകളിൽനിന്നും തിരിച്ചെടുക്കാൻ സപ്ലൈകോ നിർദേശം നൽകി.

സപ്ലൈകോയുടെ ഗുണനിലവാര പരിശോധന വിഭാഗം കോന്നിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സി.എഫ്.ആർ.ഡി ലാബിൽ പരിശോധനക്ക്​ വിധേയമാക്കിയ വെളിച്ചെണ്ണയിലാണ് മിനറൽ ഓയിലിന്‍റെയും മാലിന്യത്തിന്‍റെയും സാന്നിധ്യം ഉള്ളതായി 25ന് റിപ്പോർട്ട് ലഭിച്ചത്. മിനറൽ ഓയിലിന്‍റെ സാന്നിധ്യം വെളിച്ചെണ്ണയിൽ അനുവദനീയമല്ല. ഇവയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ അടിയന്തരമായി വെളിച്ചെണ്ണ തിരിച്ചെടുത്ത് വിതരണക്കാർക്ക്​ തിരികെ നൽകാൻ 26ന് തന്നെ സപ്ലൈകോ നിർദേശം നൽകി. വെളിച്ചെണ്ണ വിതരണം ചെയ്ത റോയൽ എഡിബിൾ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. ഇതിന്​ നൽകുന്ന വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ കരിമ്പട്ടികയിൽ പെടുത്തുന്നത് അടക്കം തുടർനടപടി സ്വീകരിക്കുമെന്നും സപ്ലൈകോ ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ ഡോ. സഞ്ജീബ് പട്ജോഷി അറിയിച്ചു.

എൻ.എ.ബി.എൽ അംഗീകൃത ലബോറട്ടറിയിൽനിന്ന്​ ലഭ്യമായ ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഡിപ്പോകളിൽ ശബരി അഗ്മാർക്ക് വെളിച്ചെണ്ണയുടെ സ്റ്റോക്ക് സപ്ലൈകോ സ്വീകരിച്ചത്. 

Tags:    
News Summary - problem in kerala government sabari oil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.