െകാച്ചി: ‘പ്രവർത്തകരുടെ മനസ്സിൽ മരിച്ച’ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ശവപ്പെട്ടിക്കുള്ളിലാക്കി എറണാകുളം ഡി.സി.സി ഒാഫിസിന് മുന്നിൽ പ്രതീകാത്മക പ്രതിഷേധം. രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിനെതിരെ കോൺഗ്രസിൽ തിളക്കുന്ന പ്രതിഷേധത്തിെൻറ ഭാഗമായാണ് ഡി.സി.സി ഒാഫിസിന് മുന്നിൽ നേതാക്കളെ ശവപ്പെട്ടിയിലാക്കി റീത്തും കരിെങ്കാടിയുമൊക്കെ വെച്ച് ആദരാഞ്ജലി അർപ്പിച്ചത്.
ശനിയാഴ്ച പുലർച്ചയാണ് നഗരത്തിൽ ഹോസ്പിറ്റൽ റോഡിലെ കരുണാകര ഭവനുമുന്നിൽ ശവപ്പെട്ടിയും റീത്തും പോസ്റ്ററുമൊക്കെ പ്രത്യക്ഷപ്പെട്ടത്. ‘കോൺഗ്രസിന് യൂദാസുമാരാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും’ എന്ന് കുറ്റപ്പെടുത്തുന്ന പോസ്റ്ററിൽ ‘കോൺഗ്രസ് പാർട്ടിയുടെ അഭിമാനത്തേക്കാൾ നിങ്ങൾ വില നൽകിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനാണോ’ എന്നും ‘പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങൾക്ക് എന്ത് കിട്ടി’ എന്നും ചോദിക്കുന്നു. വിവരമറിഞ്ഞെത്തിയ നേതാക്കൾ രാവിലെ ഏഴു മണിയോടെ തന്നെ ശവപ്പെട്ടിയും മറ്റും എടുത്തുമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.