തൃശൂര്‍: പ്രതിഷേധിക്കുന്നവരെല്ലാം ശത്രുക്കളല്ലെന്നും ചില തെറ്റിധാരണകളാണ് അതിന് കാരണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധക്കാരെ മനുഷ്യത്വത്തോടെ സമീപിക്കു ന്ന കേരള പൊലീസിെൻറ സമീപനം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. രാമവർമപുരം പൊലീസ് അക്കാദമിയിൽ ഫോറൻസിക് സയൻസ് സംബന്ധിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിഷേധക്കാരെ കേരള പൊലീസ് നയപരമായി കൈകാര്യം ചെയ്യുന്നത് താന്‍ കണ്ടതാണ്. ആ ഒറ്റക്കാരണം കൊണ്ടുതന്നെ അഭിനന്ദിക്കുന്നുവെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റയെ നോക്കി ഗവർണർ പറഞ്ഞു.
പൊലീസിെൻറ സേവനം ധർമമാണ്. അത് ഏതെങ്കിലും മതവുമായി കൂട്ടിയിണക്കേണ്ടതല്ല. ഡ്യൂട്ടി എന്നാണ് അതിന് അർഥം. യൂനിഫോം ധരിച്ച പൊലീസ് ചെയ്യുന്ന ധര്മത്തിലൂടെ സമൂഹത്തില്‍ സന്തോഷവും ക്ഷേമവും ഉണ്ടാകണം. പൊലീസ് അക്കാദമിയുടെ പ്രവർത്തനങ്ങളെയും ഗവർണർ അഭിനന്ദിച്ചു. ആഗോള തലത്തിലുള്ള പൊലീസ് പരിശീലന സ്ഥാപനമാവട്ടെയെന്നും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.