ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീപ്രവേശനത്തെയല്ല, യുവതീപ്രവേശനത്തെയാണ് എതിർക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമവിധി കാത്തുനിൽക്കുകയാണെന്നും ജനുവരി 22ന് തന്നെ വിധി വരുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീധരൻപിള്ള ഡൽഹിയിൽ പറഞ്ഞു.
ശബരിമല സന്ദർശനം നടത്തിയ കെ. സുരേന്ദ്രനെതിരെ പൊലീസ് കള്ളക്കേസ് ചുമത്തിയിരിക്കുകയാണ്. പത്തോളം കേസുകൾ സുരേന്ദ്രനെതിരെ ചുമത്തുമെന്നും അറിയുന്നു. ബി.ജെ.പി നേതാക്കളെ നിശബ്ദരാക്കാനുള്ള ശ്രമമാണ് സർക്കാറിേൻറതെന്നും പിള്ള ആരോപിച്ചു.
ശബരിമലയിൽ സർക്കാർ പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ വഴിയിൽ തടഞ്ഞ എസ്.പി യതീഷ് ചന്ദ്രയുടെ നടപടിയെ അപലപിക്കുന്നു. യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ പരാതി നൽകുമെന്നും ശ്രീധരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.