കണ്ണൂർ: സി.പി.എമ്മിന് ബദലായി കേരളത്തിൽ എൻ.ഡി.എ മാറുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ഖദർ കുപ്പായമിട്ട കുറേ പേർ ബി.ജെ.പിയിലേക്കു വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കീഴാറ്റൂർ വയൽകിളി സമരത്തിൽ അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. കാസർകോട്ടെ കൊലപാതകത്തിൽ വിദ്വേഷത്തിന്‍റെ വിളവെടുപ്പാണ് സി.പി.എം നടത്തുന്നത്. വർഗീയ ചേരിതിരിവുണ്ടാക്കുന്ന നിലപാടാണിതെന്നും ശ്രീധരൻപിള്ള ചൂണ്ടിക്കാട്ടി.
പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉപ്പെടുത്തുന്നതിനെ എതിർക്കുന്നത് ധനമന്ത്രി തോമസ് ഐസക്ക് ആണെന്നും ശ്രീധരൻപിള്ള ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.