കാസര്‍കോട്: പ്ലസ് വണ്‍ ഓപ്പണ്‍ സ്‌കൂള്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ കേസിലെ ഒന്നാംപ്രതിയെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു. കേസിൽ രണ്ടാം പ്രതിക്ക് നല്ലനടപ്പ് ശിക്ഷ വിധിച്ചു.
കേസിലെ ഒന്നാംപ്രതി അബ്ദുല്‍ റംഷീദിനെയാണ് വിട്ടയച്ചത്. രണ്ടാംപ്രതിയായ ബാര മുക്കുന്നോത്ത് സ്വദേശി അബ്ദുല്‍ വഹാബിനാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നല്ലനടപ്പ് ശിക്ഷ വിധിച്ചത്. പ്രൊബേഷന്‍ ഓഫിസര്‍ക്ക് കോടതി ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. 2010 ഒക്ടോബറിലാണ് പരീക്ഷ നടന്നത്. അബ്ദുള്‍ റഷീദിന് വേണ്ടി അബ്ദുല്‍ വഹാബ് പരീക്ഷയെഴുതിയെന്നാണ് കേസ്.
പരവനടുക്കം ഗവ. ഹയർ സെക്കൻഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍റെ പരാതിയിലാണ് കാസര്‍കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഗള്‍ഫിലേക്ക് പോയ പ്രതി തിരിച്ചുവന്ന ശേഷം പ്രത്യേകം കേസെടുക്കുകയും കോടതിയില്‍ വിചാരണ നടത്തുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രോസിക്യൂഷന്‍ ബി. നിഷാകുമാരി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.