പുറ്റടി സംഭവം: രവീന്ദ്രൻ പെട്രോൾ വാങ്ങിയത്​ അണക്കരയിലെ പമ്പിൽനിന്ന്

പുറ്റടി സംഭവം: രവീന്ദ്രൻ പെട്രോൾ വാങ്ങിയത്​ അണക്കരയിലെ പമ്പിൽനിന്ന്

കട്ടപ്പന: പുറ്റടിയിൽ ഭാര്യയെ തീവെച്ചു കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ പെട്രോൾ വാങ്ങിയത് അണക്കരയിലെ പമ്പിൽനിന്നെന്ന്​​ പൊലീസ്​. പുറ്റടി ഹോളി ക്രോസ് കോളജിന് സമീപം താമസിക്കുന്ന ഇലവനാതൊടികയിൽ രവീന്ദ്രനാണ്​ (50) തിങ്കളാഴ്ച പുലർച്ച ഭാര്യ ഉഷയെ (45) തീ​വെച്ച്​ കൊന്നശേഷം ജീവനൊടുക്കിയത്​. പൊള്ളലേറ്റ മകൾ ശ്രീധന്യയുടെ നില ഗുരുതരമായി തുടരുകയാണ്​.

സംഭവത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ പറഞ്ഞു. രവീന്ദ്രൻ ഭാര്യ ഉഷയെ മണ്ണെണ്ണ ഒഴിച്ച്​ തീവെച്ചശേഷം സ്വയം ജീവനൊടുക്കുകയായിരുന്നെന്നാണ് പൊലീസ് ആദ്യഘട്ടത്തിൽ പറഞ്ഞത്. എന്നാൽ, കൊലപാതകത്തിന് ഉപയോഗിച്ചത് പെട്രോൾ ആണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഒരുപക്ഷേ മണ്ണെണ്ണയും പെട്രോളും കൃത്യത്തിന്​ ഉപയോഗിച്ചിരിക്കാം. ഫോറൻസിക് റിപ്പോർട്ട്‌ ലഭിച്ചാലെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. കുടുംബപ്രശ്​നങ്ങളാണ് രവീന്ദ്രനെ കൃത്യത്തിന്​ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.

സുഹൃത്തിനും കുടുംബ വാട്സ്ആപ് ഗ്രൂപ്പിലും രവീന്ദ്രൻ അയച്ച സന്ദേശങ്ങളും ജീവനൊടുക്കാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നതിന്‍റെ തെളിവായാണ് കരുതുന്നത്.



Tags:    
News Summary - Puttadi incident: Raveendran bought petrol from a dam pump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.