യു.ഡി.എഫ് വിപുലീകരിക്കണമെന്നും ഇടതുമുന്നണിയിൽ അതൃപ്തരായ കക്ഷികളെ യു.ഡി.എഫിലെത്തിക്കണമെന്നും ആഹ്വാനം ചെയ്യുന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയത്തെ പരിഹസിച്ച് പി.വി അൻവർ എം.എൽ.എ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
ഇന്നത്തെ കോൺഗ്രസ് ചിതയിലേക്കെടുക്കാൻ വെച്ചിരിക്കുന്ന ഡെഡ്‌ബോഡിയാണെന്നും ചത്ത് കിടക്കുമ്പോഴും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസിനെ മുഴുവനായി തൂക്കി വിലക്കെടുക്കാനുള്ള ശ്രമം സംഘ്പരിവാർ നടത്തുകയാണ്. ദേശീയ തലത്തിൽ ദിവസവും മുതിർന്ന നേതാക്കളുൾപ്പെടെ ബി.ജെ.പിയിൽ ചേരുന്നു. ആദ്യം നിങ്ങളുടെ ആളുകൾ ബി.ജെ.പിയിൽ പോകുന്നത് തടയാൻ എന്തെങ്കിലും വഴിയുണ്ടോന്ന് നോക്ക്. എന്നിട്ട് ഇത്തരം ഭാരിച്ച കാര്യങ്ങൾ ചിന്തിക്കാമെന്നും അദ്ദേഹം കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
"ഇടതുമുന്നണി വിട്ട് വരുന്നവരേ സ്വീകരിക്കും", ചിന്തൻ ശിവിറിലെ തീരുമാനങ്ങളിൽ ഒന്നാണിത്. ചിതയിലേക്കെടുക്കാൻ വെച്ചിരിക്കുന്ന ഡെഡ് ബോഡിയാണ് ഇന്നത്തെ കോൺഗ്രസ്. ചത്ത് കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണ്. കോൺഗ്രസിനെ മുഴുവനായി തൂക്കി വിലക്കെടുക്കാനുള്ള ശ്രമം സംഘ്പരിവാർ നടത്തുന്നുണ്ട്. ദേശീയ തലത്തിൽ, ദിവസവും മുതിർന്ന നേതാക്കളുൾപ്പെടെ ബി.ജെ.പിയിൽ ചേരുന്നുണ്ട്. ഗോവയിൽ സത്യം ചെയ്യിപ്പിക്കാൻ നേതൃത്വം കൊടുത്ത നേതാവ് പോലും ഇന്ന് ബി.ജെ.പിയിലാണ്.!! ആദ്യം നിങ്ങളുടെ ആളുകൾ ബി.ജെ.പിയിൽ പോകുന്നത് തടയാൻ എന്തെങ്കിലും വഴിയുണ്ടോന്ന് നോക്ക്. എന്നിട്ട് ഇമ്മാതിരി ഭാരിച്ച കാര്യങ്ങൾ ചിന്തിക്ക്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.