കൊച്ചി: ബിവറേജസ് കോർപറേഷെൻറ വിദേശമദ്യ വിൽപനശാലകൾക്ക് മുന്നിലെ നീണ്ട ക്യൂ ഒഴ ിവാക്കാനുള്ള ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തത് കോവിഡുകാലത്ത് സർക്കാറിന് വിന യായി. ലോകം മുഴുവൻ ഭീതിയിലാവുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മദ്യശാലകൾക്ക് മുന്നിലെ നീണ്ട ക്യൂവിെൻറ പേരിൽ സർക്കാർ പഴികേൾക്കുന്നത്.
ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിൽ നീണ്ട ക്യൂ അനുവദിക്കുന്നത് ഹൈകോടതി ഉത്തരവിെൻറ ലംഘനമായും വിലയിരുത്തപ്പെടുന്നുണ്ട്. മറ്റുള്ളവർക്ക് ശല്യമാകുന്ന വിധത്തിൽ മദ്യശാലക്ക് മുന്നിലെ ക്യൂ ഒഴിവാക്കാൻ തൃശൂർ കുറുപ്പം റോഡിലെ ബിവറേജസ് ഔട്ട്ലെറ്റിനെതിരെ സമീപത്തെ ചില സ്ഥാപനങ്ങൾ നൽകിയ ഹരജി തീർപ്പാക്കി 2017 ജൂലൈ അഞ്ചിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച ഉത്തരവാണ് വീണ്ടും ചർച്ചയാകുന്നത്.
ബിവറേജസ് ഔട്ട്ലെറ്റുകളിൽ തിരക്കുണ്ടെങ്കിൽ ക്യൂ ഒഴിവാക്കണമെന്നും കാത്തിരിക്കാൻ വെയിറ്റിങ് ഏരിയയും അടിസ്ഥാനസൗകര്യവും ഒരുക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ചിെൻറ നിർദേശം. എന്നാൽ, തിരക്ക് ഒഴിവാക്കാൻ പ്രീമിയം കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിച്ച് വിധി നടപ്പാക്കുന്നതിൽനിന്ന് സർക്കാർ ഒഴിഞ്ഞുമാറുകയായിരുന്നു. മദ്യശാലക്ക് മുന്നിലെ ക്യൂ പൊതുജനങ്ങൾക്ക് ശല്യമാകുന്നതിനെയും കോടതി വിമർശിച്ചിരുന്നു.
ബിവറേജസ് ഒൗട്ട്ലെറ്റുകൾ ശല്യമാകാതിരിക്കാനുള്ള ബാധ്യത എക്സൈസ് അധികൃതർക്കുണ്ടെന്ന് ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്. മദ്യശാലക്ക് മുന്നിലെ ക്യൂ വ്യക്തിപരമായ അന്തസ്സിനെ മാത്രമല്ല, പൗരന്മാരെന്ന നിലയിലെ പൊതുഅന്തസ്സിനെ ബാധിക്കുന്നതാണെന്നുകൂടി വിലയിരുത്തുന്നതാണ് 2017ലെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.