തൃശൂർ: ആർ.എസ്.എസിെൻറ സാംസ്കാരിക വേദിയിൽ നിന്നും ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ആർ. സഞ്ജയൻ സംസാരിക്കാതെ മടങ്ങി. സാംസ്കാരിക വിഭാഗമായ തപസ്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച, മുതിർന്ന നേതാവ് എം.എ. കൃഷ്ണെൻറ നവതിയാഘോഷ ചടങ്ങിലാണ് സംഭവം. രണ്ട് നാളായി തൃശൂർ സാഹിത്യ അക്കാദമി ഹാളിലായിരുന്നു സാഹിത്യോത്സവം എന്ന് പേരിട്ട ആഘോഷ പരിപാടികൾ.
‘സാമൂഹിക പരിഷ്കരണത്തിെൻറ നാൾ വഴികൾ’എന്ന സെമിനാറിൽ വിഷയാവതരണം നടത്തേണ്ടത് സഞ്ജയൻ ആയിരുന്നു. എന്നാൽ, ആഘോഷ പരിപാടിക്കെത്തിയ അദ്ദേഹം വേദിയിലെത്തിയെങ്കിലും സംസാരിക്കാനില്ലെന്ന് അറിയിച്ചു. നേതാക്കൾ നിരവധി തവണ ആവശ്യപ്പെട്ടുവെങ്കിലും കൃഷ്ണനോടുള്ള ബഹുമാനത്തിെൻറയും സ്നേഹത്തിെൻറയും പേരിൽ എത്തിയതാണെന്നും സംസാരിക്കാൻ ഇല്ലെന്നുമുള്ള നിലപാടിൽ ഉറച്ചുനിന്നു.
ശബരിമലയിലെ യുവതി പ്രവേശന വിധി സ്വാഗതം ചെയ്തും ബി.ജെ.പിയുടെ സമരത്തെ തള്ളിപ്പറഞ്ഞും ജന്മഭൂമിയിൽ സഞ്ജയൻ എഴുതിയ ലേഖനം ഏറെ വിവാദമായിരുന്നു. നേതാക്കൾ ഇടപെട്ടുവെങ്കിലും തെൻറ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു. പിന്നീട് ഇതുവരെയും സഞ്ജയൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.