പാലാ: കര്‍ഷകസമരത്തിന് പിന്തുണയുമായി സ്കൂട്ടറില്‍ ഏകനായി ഡല്‍ഹിയിലെത്തി മടങ്ങിയ കുടക്കച്ചിറ സ്വദേശിയുടെ യാത്ര വൈറലാകുന്നു. പാലാ കുടക്കച്ചിറ കരിശേരില്‍ കെ.ആര്. രഘുവെന്ന 66കാരെൻറ യാത്രയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
ഭാഷയോ കേരളത്തിന് പുറത്തുള്ള വഴികളോ കൂട്ടിന് ആളോ മുന്പരിചയമോ ഇല്ലാതെ 6710 കി.മീ. ദൂരമാണ് രഘു പിന്നിട്ടത്. കർഷക സമരവേദിയിലെത്തി പിന്തുണ അറിയിച്ചശേഷം അനുഭവങ്ങൾ ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു. ഇതോടെയാണ് യാത്ര ചർച്ചയായത്.
ചെറുപ്പകാലം മുതല്‍ കണ്ടതും കേട്ടതും അനുഭവിച്ചതും കവിതകളായി കുറിക്കുന്ന രഘു സ്വന്തമായി രണ്ട് കവിത സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇവയുടെ പ്രചാരണത്തിനും വിൽപനക്കുമായിട്ടായിരുന്നു ഇതിനുമുമ്പ് രഘുവിെൻറ യാത്രകള്‍. 2019ല്‍ കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളും സന്ദര്‍ശിച്ചു. ഇതിലെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി 75ലധികം കവിതകളുള്ള 'ലിപികള്‍ ഉണ്ടാകുന്നത്' എന്ന കവിത സമാഹാരത്തിെൻറ പണിപ്പുരയിലാണ്.
ഇതിനിടെയാണ് രാജ്യത്തിെൻറ നട്ടെല്ലായ കര്‍ഷകര്‍ രാജ്യവ്യാപകമായി അവകാശസമരം ആരംഭിച്ചത്. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും സമരം കൊടുമ്പിരിക്കൊണ്ടതോടെ തനിക്കും സമരത്തിെൻറ ഭാഗമാകണമെന്ന് ഉറപ്പിച്ചു.
ഭാഷയും ദീര്‍ഘയാത്രയും വഴികളും ഭക്ഷണവുമെല്ലാം പ്രതിസന്ധിയായിരുന്നെങ്കിലും പോകാന്‍തന്നെ ഉറച്ചു. തൊഴിലുറപ്പ് ജോലിക്ക് പോയി ലഭിച്ച 20,000ത്തോളം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇതില്‍തന്നെ 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
കൂടാതെ നാട്ടില്‍നിന്ന് എഫ്.ബി സുഹൃത്തുക്കളില്‍നിന്ന് ചെറുതും വലുതുമായ സാമ്പത്തിക സഹായങ്ങളുമെത്തിയതോടെ സ്വപ്നസാക്ഷാത്കാരത്തിെൻറ നാളുകളായിരുന്നു പിന്നെ.
ജനുവരി 26ന് മുറിഞ്ഞാറയില് നടന്ന കര്‍ഷകസംഘം പ്രതിഷേധയോഗത്തില്‍ കരൂര്‍ പഞ്ചായത്ത് പ്രസിഡൻറ് മഞ്ജു രഘുവിെൻറ യാത്രക്ക് ഫ്ലാഗ്ഓഫ് നിര്‍വഹിച്ചു. കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന് സംസ്ഥാനങ്ങള്‍ പിന്നിട്ട് 11ാം ദിവസം രഘു ഡല്‍ഹിയുടെ അതിര്‍ത്തിയിലെത്തി. വഴിയറിയാതെ പലപ്പോഴും കറങ്ങി.
തദ്ദേശീയരോട് അറിയാവുന്ന രീതിയില്‍ ചോദിച്ച് മനസ്സിലാക്കിയായിരുന്നു മുന്നോട്ടുപോയത്. ഭാര്യ: പരേതയായ സത്യഭാമ. മക്കള്‍: െബഞ്ചമിന്‍ (ഇടനാട് ബാങ്ക്), ക്ലിൻറ് (പാലാ ഗവ. സ്കൂളിലെ സംഗീതാധ്യാപകന്), ആതിര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.