നിധിൻ യുവതക്ക്​ മാതൃക; എന്നും ഓർമിക്കപ്പെടും -ആതിരയെ ആശ്വസിപ്പിച്ച്​ രാഹുൽ

ന്യൂഡൽഹി: നാടി​​െൻറ നൊമ്പരമായി മാറിയ, ദു​ബൈയിൽ മരിച്ച നിധിൻ ചന്ദ്ര​​െൻറ ഭാര്യ ആതിരയെ ആശ്വസിപ്പിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. അകാലത്തിൽ പൊലിഞ്ഞ നിധി​​െൻറ വേർപാടിൽ അദ്ദേഹം ദുഃഖം പങ്കുവെച്ചു. 

‘പ്രിയ ആതിര, മകൾക്ക് നൽകാനുള്ള സ്നേഹവും വാത്സല്യവും ബാക്കിയാക്കിയാണ് അദ്ദേഹം മറയുന്നത്. ഈ വിഷമ സമയത്ത് എ​​െൻറ ചിന്തയും പ്രാർഥനയും നിങ്ങളുടെ കുടുംബത്തോടൊപ്പമുണ്ട്’ -രാഹുൽ ഗാന്ധി ആതിരക്ക്​ അയച്ച കത്തിൽ പറയുന്നു. നിധി​​നെ പരിചയപ്പെടാൻ ഭാഗ്യം ലഭിച്ചവർക്കും ജീവിതത്തിൽ അവ​​െൻറ ദയാവായ്​പ്​ അനുഭവിച്ചവർക്കും അവ​​െൻറ വിയോഗം വൻ നഷ്​ടമായിരിക്കുമെന്നും കത്തിൽ അനുസ്​മരിച്ചു.

‘പേരാമ്പ്രയിലെ നിധിൻ ചന്ദ്ര​​െൻറ മരണം ഞെട്ടലായി. കോവിഡ് കാലത്ത് സഹജീവികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച ആ ചെറുപ്പക്കാരൻ യുവതക്കാകെ മാതൃകയാണ്. പ്രവാസികൾക്കായി നടത്തിയ നിയമപോരാട്ടം എക്കാലവും ഓർമിക്കപ്പെടും.  ആതിരയുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നു’ എന്ന കുറിപ്പോടെ ട്വിറ്ററിൽ ഈ കത്തി​​െൻറ പകർപ്പും അദ്ദേഹം പങ്കുവച്ചു. 

ഷാർജയിൽ നിന്ന് എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിൽ ബുധനാഴ്​ച രാവിലെയാണ് നിധി​​െൻറ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. അവിടെ നിന്ന്​ 11 മണിയോടെ ആതിര ചികിത്സയിൽ കഴിയുന്ന കോഴിക്കോട്​ മിംസ്​ ആശുപത്രിയിലെത്തിച്ചു. ആതിരയും മറ്റ്​ കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചതിന് പിന്നാലെ മൃതദേഹം പേരാമ്പ്രയിലെ വീട്ടിലേക്ക് കൊണ്ടുപോയി. വൈകീട്ട്​ പേരാമ്പ്രയിൽ സംസ്കരിച്ചു.

Tags:    
News Summary - rahul gandhi letter to athira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.