കോട്ടയം: വീട്ടിെലത്തി അനുവാദമില്ലാതെ പകർത്തിയ ദൃശ്യങ്ങൾ പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ട് വിശ്വാസവഞ്ചന നടത്തിയെന്ന് ആരോപിച്ച് ശബരിമല തന്ത്രി കുടുംബാംഗമായ രാഹുൽ ഇൗശ്വറിനെതിരെ ഹാദിയയുടെ പിതാവ് പൊലീസിൽ പരാതി നൽകി. തെൻറ സങ്കടാവസ്ഥ ചൂഷണം ചെയ്ത് ഒന്നിലേറെ തവണ വീട്ടിലെത്തി തെറ്റിദ്ധരിപ്പിച്ചതിെൻറ അടിസ്ഥാനത്തിൽ മകളുമായി സംസാരിക്കാൻ അനുവദിക്കുകയായിരുെന്നന്ന് വൈക്കം ടി.വി പുരം കണ്ണുകെട്ടുശ്ശേരി മുറിയില്‍ കാരാട്ട് വീട്ടില്‍ അശോകൻ പരാതിയിൽ പറയുന്നു.
തികച്ചും മുസ്ലിമായാണ് താൻ ജീവിക്കുന്നതെന്നും ആരുടെയും പ്രേരണകൊണ്ടല്ല ഇസ്ലാം സ്വീകരിച്ചതെന്നും ഹാദിയ പറഞ്ഞതായി രാഹുൽ ഇൗശ്വർ കഴിഞ്ഞദിവസം കൊച്ചിയിൽ നടത്തിയ വാർത്തസമ്മേളത്തിൽ വെളിപ്പെടുത്തിയിരുന്നു. മതം മാറിയതുകൊണ്ടല്ല, ഏകമകൾ ഉപേക്ഷിച്ചു പോകുന്നതിനാലാണ് വിഷമമെന്ന് മാതാപിതാക്കൾ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കുടുംബത്തെ വഞ്ചിക്കുകയും ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും വിധി ലംഘിക്കുകയും അനുവാദമില്ലാതെ വിഡിയോയും ചിത്രങ്ങളും ദൃശ്യമാധ്യമങ്ങൾക്ക് നൽകുകയും ചെയ്ത രാഹുൽ ഇൗശ്വറിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.