കോഴിക്കോട്: മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതികളായ മൂന്ന് ആർ.എസ്.എസുകാരെ വെറുതെവിട്ട കോടതി വിധിയിൽ പിണറായി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. റിയാസ് മൗലവി കൊല്ലപ്പെടുന്ന 2017ൽ ആഭ്യന്തര മന്ത്രി പിണറായി വിജയനായിരുന്നുവെന്നും കേസ് അന്വേഷണം നടത്തിയത് വിജയന്‍റെ പൊലീസ് ആണെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. അടിമജീവിതം എന്ന തലക്കെട്ടിൽ നരേന്ദ്ര മോദിയും അമിത് ഷായും പിണറായി വിജയനും നിൽക്കുന്ന ചിത്രവും രാഹുൽ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.
പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ RSS കാർ കൊല്ലുന്നത് 2017ൽ.
അന്ന് കേരളത്തിന്റെ ആഭ്യന്തര മന്ത്രി പിണറായി വിജയൻ.
അന്വേഷണം നടത്തിയത് വിജയന്റെ പോലീസ്.
റിയാസ് മൗലവി കൊലക്കേസിൽ ഗൂഡാലോചനയില്ലെന്ന് പോലീസ് തന്നെ റിപ്പോർട്ട് കൊടുത്തിട്ടാണ് പ്രതികളെ പിടിച്ചത്.
ആ പോലീസ് അന്വേഷണത്തിന്റെ പഴുത് ഉപയോഗിച്ച് ഇന്ന് RSSകാരായ പ്രതികളെ കോടതി വെറുതെ വിടുന്നു.
ഈ അടുത്താണ് ആലപ്പുഴയിൽ SDPlക്കാർ 2021ൽ കൊന്ന രഞ്ചിത് ശ്രീനിവാസൻ കേസിലെ പ്രതികളായ മുഴുവൻ SDPIക്കാരെയും കോടതി വധശിക്ഷ വിധിച്ചത്. കുറ്റമറ്റ അന്വേഷണമാണ് ആ കേസിലെ വേഗത്തിലുള്ള വിധിക്ക് കാരണം.
എന്നാൽ ശ്രീനിവാസൻ കൊല്ലപ്പെടുന്നതിനു 24 മണിക്കൂർ മുൻപ് RSSകാർ കൊന്ന ഷാൻ കൊലക്കേസിൽ ഈ കുറ്റമറ്റ വേഗതയില്ല, അതിനാൽ ശിക്ഷ വിധിച്ചിട്ടുമില്ല.
ഇക്കാലത്തൊക്കെ കേരളത്തിന്റെ ആഭ്യന്തര മന്ത്രി 'സംഘിയുടെ പേടി സ്വപ്നം' വിജയനാണെന്ന് പ്രത്യേകം പറയണ്ടാല്ലോ!
റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല സംഘി വിജയ....
മതേതര കേരളം കണക്ക് വീട്ടുക
തന്നെ ചെയ്യും....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.