തിരുവനന്തപുരം: അനധികൃത സ്വത്ത് കേസിൽ മുൻമന്ത്രി വി.എസ്. ശിവകുമാ ർ എം.എൽ.എയുടെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ നിർണായക രേഖ കൾ കണ്ടെടുത്തതായി വിവരം. ഇവ പരിശോധിച്ച് കോടതിയിൽ സമർപ്പിക്കും.< /p>
ശിവകുമാറിെൻറ നിക്ഷേപങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകളാണ് 17 മണിക്കൂറോളം നീണ്ട പരിശോധനയിൽ കണ്ടെടുത്തത്. എന്നാൽ, ലോക്കറിെൻറ താക്കോൽ കാണാനില്ലെന്ന് ശിവകുമാർ അറിയിച്ചു. ഇത് സ്ഥിരീകരിച്ചിട്ടില്ല. ശിവകുമാറിന് പുറമെ കൂട്ടുപ്രതികളുടെ വീടുകൾ ഉൾപ്പെടെ ഏഴിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
ശിവകുമാറിന് മൂന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉള്ളതായി കണ്ടെത്തിയെന്നാണ് വിജിലൻസ് വൃത്തങ്ങൾ പറയുന്നത്. ബാങ്കുമായി ബന്ധപ്പെട്ട് ലോക്കർ തുറന്ന് പരിശോധിക്കുന്ന കാര്യം സജീവമായി പരിഗണിക്കുകയാണ്.
എസ്.പി വി.എസ്. അജിയുടെ നേതൃത്വത്തിൽ ശിവകുമാറിെൻറ ശാസ്തമംഗലം ശ്രീരംഗം ലെയ്നിലെ വീട്ടിൽ വ്യാഴാഴ്ച രാവിലെ എട്ടരയോടെ തുടങ്ങിയ റെയ്ഡ് പുലർച്ചവരെ നീണ്ടു. റെയ്ഡിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.