കൊച്ചി: രാജ്യത്ത് സ്പെഷൽ ട്രെയിനുകൾക്കെല്ലാം പ്രത്യേക നിരക്കായതിനാലാണ് ശബരിമല ട്രെയിനിനും ഉയർന്ന നിരക്കുള്ളതെന്ന് റെയിൽവേ. ശബരിമല പ്രത്യേക ട്രെയിനുകളിൽ അമിത നിരക്ക് ഈടാക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഹൈകോടതി സ്വമേധയ സ്വീകരിച്ച ഹരജിയിലാണ് റെയിൽവേ മന്ത്രാലയത്തിന്‍റെ വിശദീകരണം.
നിരക്ക് നിശ്ചയിച്ച് പ്രത്യേക സർക്കുലറുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശബരിമല സ്പെഷൽ ട്രെയിനിനും നിരക്ക് ഏർപ്പെടുത്തിയത്.കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി, റെയിൽവേ മന്ത്രാലയത്തിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ടിരുന്നു. ശബരിമലയിലേക്കുള്ള കെ.എസ്.ആർ.ടി.സി സ്പെഷൽ ബസുകൾ ഉയർന്ന നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച പരാതിയും കോടതി സ്വമേധയ പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.