തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ കുറ്റക്കാർക്കെതിരെ കർശനനടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് രാജ്കുമാറിെൻറ കുടുംബം. സർക്കാർ കൂടെയുണ്ടെന്നും ഭയപ്പെടേണ്ടെന്നും അറിയിച്ചതായും രാജ്കുമാറിെൻറ ഭാര്യാമാതാവ് സുന്ദരി പറഞ്ഞു. നടപടി ആവശ്യപ്പെട്ട് ബുധനാഴ്ച ആരംഭിക്കാനിരുന്ന സമരത്തിൽനിന്ന് പിന്മാറുന്നെന്നും സർക്കാർ വാക്ക് പാലിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും രാജ്കുമാറിെൻറ ഭാര്യ വിജയമ്മ അറിയിച്ചു.
കുടുംബം തിങ്കളാഴ്ചയാണ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയത്. പൊലീസുകാര്‍ക്കെതിരെ കേസെടുത്തില്ലെങ്കില്‍ ബുധനാഴ്ച മുതല്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ആക്ഷന്‍ കൗണ്‍സിലിെൻറ നേതൃത്വത്തില്‍ സമരം ആരംഭിക്കാൻ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.