കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ ജോലി നൽകുകവഴി സർക്കാർ ഇരകളുടെയല്ല വേട്ടക്കാരുടെ പക്ഷം ചേരുന്നതായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എ. പീതാംബരന്‍റെ ഭാര്യയടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയിൽ ആറുമാസത്തേക്ക് നിയമിച്ചത്.
പാർട്ടിക്ക് വേണ്ടി കൊല നടത്തിയ പ്രതികൾക്ക് ജയിലിൽ സംരക്ഷണം നൽകുകയും കുടുംബത്തിന് ജോലി നൽകുകയും ചെയ്യുന്നത് സി പി എമ്മിന്‍റെ രീതിയാണ്. സർക്കാർ ഇരകളെയല്ല, വേട്ടക്കാരെയാണ് സംരക്ഷിക്കുന്നത് -രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു.
കൊലക്കേസിലെ ഒന്നാം പ്രതി സി.പി.എം ലോക്കൽ കമ്മിറ്റിയംഗം അയ്യങ്കാവ് പീതാംബരെൻറ ഭാര്യ കല്യോട്ട് എച്ചിലടുക്കത്തെ മഞ്ജു, രണ്ടാം പ്രതി കല്യോട്ടെ സി.ജെ. സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്, മൂന്നാം പ്രതി കല്യോട്ട് സുരേഷിെൻറ ഭാര്യ കെ.എസ്. ബേബി എന്നിവർക്കാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയത്. ആശുപത്രി മാനേജിങ് കമ്മിറ്റിയുടെ നേതൃതൃത്വത്തിൽ ഈ വർഷം ജനുവരി 20, ഫെബ്രുവരി 24 തീയതികളിലായാണ് അഭിമുഖം നടത്തിയത്. ജില്ലാ ആശുപത്രി സൂപ്രണ്ട്, റസിഡൻറ് മെഡിക്കൽ ഓഫിസർ, നഴ്സിങ് സൂപ്രണ്ട് എന്നിവരടങ്ങുന്ന കമ്മിറ്റി നടത്തിയ അഭുമുഖത്തിനു ശേഷം നൂറുപേരുെട പട്ടിക തയാറാക്കി. ഇതിൽ നിന്നും ഒരുമാസം മുമ്പാണ് നിയമിച്ചത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുക്കിയ സി.എഫ്.എൽ.ടി.സികളിൽ ഉൾപ്പടെ നിയമിക്കുന്നതിനാണ് അഭിമുഖം നടത്തിയത്. പ്രതിദിനം 450രൂപയാണ് വേതനം. ആറുമാസത്തേക്കാണ് നിയമനം. ആറുമാസം കഴിഞ്ഞാൽ പട്ടികയിലെ ബാക്കിയുള്ളവർക്കാണ് അവസരം. നിയമനം നൽകിയതിൽ രാഷ്ട്രീയമില്ലെനനും അഭിമുഖംനടത്തി മാർക്കിെൻറ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയതെന്നും ജില്ലാ പഞ്ചായത്തും ആശുപത്രി അധികൃതരും അറിയിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരുടെ കൊലപാതകത്തിൽ പാർട്ടിക്കു പങ്കില്ലെന്നും പ്രതികളെ സംരക്ഷിക്കില്ലെന്നും സി.പി.എം നേതൃത്വം തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രതികളുടെ കുടുംബത്തെ സഹായിക്കാനുള്ള ചുമതല സി.പി.എം രഹസ്യമായി ഏറ്റെടുക്കുകയും ചെയ്തു. അതിെൻറ ഭാഗമായാണ് ജില്ലാ ആശുപത്രിയിൽ നടത്തിയ നിയമനമെന്ന് പറയുന്നു.
കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈകോടതി സിംഗിൾ ബെഞ്ചിെൻറ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകുകയും ചെയ്തു. സർക്കാർ ഖജനാവിൽ നിന്ന് ഇതിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചത് വൻ വിവാദമായിരുന്നു. ഒടുവിൽ, കേസ് സി.ബി.ഐ ഏറ്റെടുത്ത് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.