തിരുവനന്തപുരം: ഈ വർഷത്തെ വിഷു ബംബർ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ 10 കോടിയുടെ ഭാഗ്യവാനെ തേടി തിരുവനന്തപുരം സ്വദേശികളായ രംഗനും ജസീന്തയും. തിരുവനന്തപുരം പഴവങ്ങാടിയിലെ ചൈതന്യ ഏജൻസിയിൽനിന്ന് ഇവർ വിറ്റ ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനം. പക്ഷേ, ഭാഗ്യവാൻ ഇതുവരെയും രംഗത്തെത്തിയിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇരുവരും ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് വിറ്റത്. അതുകൊണ്ടുതന്നെ കോടീശ്വരൻ കടൽ കടന്നോയെന്ന സംശയവുമുണ്ട്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫിസിലോ ബാങ്കിലോ ഏല്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഏകദേശം 1,092,300,500 രൂപയുടെ വരുമാനമാണ് സർക്കാറിന് ലഭിച്ചത്. കഴിഞ്ഞ വർഷം 22,80,000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ മുഴുവൻ ടിക്കറ്റും വിറ്റുപോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.