തിരുവനന്തപുരം: വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദിനുനേരെ വധഭീഷണിയും ബലാത്സംഗഭീഷണിയും ഉയർത്തി അശ്ലീല ഭാഷയിൽ കത്തയച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
സ്ത്രീത്വത്തെ അവഹേളിക്കുംവിധം കത്തയച്ചത് പാലത്തായി വിഷയത്തിൽ അവർ ഉയർത്തിയ പ്രക്ഷോഭങ്ങളുടെ അനുരണനമാണ്.പൊതുരംഗത്തുള്ള സ്ത്രീകളെ തെരഞ്ഞുപിടിച്ച് അവഹേളിക്കുന്ന സംഘ്പരിവാർ ശൈലിതന്നെയാണിത്.
സംഘ്പരിവാറുകാർ ചെയ്യുന്ന ഇത്തരം നീചകൃത്യങ്ങൾക്കെതിരെ പൊലീസ് മൗനം പാലിക്കുകയാണ് പതിവ്. കുറ്റവാളിയെ കണ്ടെത്തി നിയമനടപടിക്ക് വിധേയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വെൽഫെയർ പാർട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.
ഫാഷിസകാലത്തെ പെൺപോരാട്ടങ്ങൾക്ക് ദിശാബോധം നൽകുന്ന ഇടപെടലുകൾക്ക് ചുക്കാൻ പിടിച്ച സ്ത്രീ നേതൃത്വത്തിനുനേരെയാണ് അശ്ലീലഭാഷയെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി വേണുഗോപാൽ അധ്യക്ഷതവഹിച്ചു. സുബൈദ കക്കോടി, ഉഷാകുമാരി, മുംതാസ് ബീഗം, ചന്ദ്രിക കൊയ്ലാണ്ടി, അസൂറ ടീച്ചർ, സുഫീറ എരമംഗലം, കെ.പി. സൽവ, കെ.കെ. റഹീന എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.