മലപ്പുറം: സംസ്ഥാനത്ത് ഒരാഴ്ചക്കിടെ എലിപ്പനി (ലെപ്ടോസ്പൈറോസിസ്) ബാധിച്ച് മരിച്ചത് എട്ടുപേർ. പാലക്കാട് മരുത റോഡ് സ്വദേശി, കോഴിക്കോട് സ്വദേശി, കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിനി, കോഴിക്കോട് തലക്കുളത്തൂർ സ്വദേശി, ഇടുക്കി വാഴത്തോപ്പ് സ്വദേശി, കോഴിക്കോട് കൊളത്തറ സ്വദേശി, കോഴിക്കോട് ഫറോക്ക് സ്വദേശിനി, തിരുവല്ല തിരുമൂലപുരം സ്വദേശിനി എന്നിവരാണ് മരിച്ചത്. 83 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
191 പേരാണ് രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലാണ്- 14 പേർക്ക്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയത്- 40 പേർ. ഒക്ടോബർ 30 മുതൽ നവംബർ ആറ് വരെയുള്ള കണക്കാണിത്. മാലിന്യ നിർമാർജനത്തിലെ പോരായ്മയാണ് രോഗവ്യാപനം വർധിക്കാൻ കാരണം.
ഈ വർഷം ജനുവരി ഒന്നു മുതൽ നവംബർ നാലു വരെ 1195 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 45 പേർ മരിച്ചു. 1795 പേരാണ് ലക്ഷണങ്ങേളാടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുകയാണ്.
എലി, കന്നുകാലികൾ, പൂച്ച, പട്ടി എന്നിവയുടെ മലമൂത്ര വിസർജ്യം കലർന്ന ജലവുമായി സമ്പർക്കമുണ്ടാകുേമ്പാഴാണ് രോഗാണു മനുഷ്യശരീരത്തിെലത്തുന്നത്. മനുഷ്യരുടെ തൊലി, കണ്ണ്, വായ്, മൂക്ക് എന്നിവയിലുള്ള മുറിവുകളിലൂടെ രോഗാണുക്കൾ പ്രവേശിക്കുന്നു. ശക്തമായ വിറയലോടെയുള്ള പനി, കുളിര്, തളർച്ച, ശരീരവേദന, തലവേദന, ഛർദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
ഒരാഴ്ചക്കിടെ വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്ത കണക്ക്. ജില്ല, രോഗലക്ഷണങ്ങളുള്ളവർ, സ്ഥിരീകരിച്ചവർ
തിരുവനന്തപുരം 40 10
കൊല്ലം 0 1
പത്തനംതിട്ട 4 3
ഇടുക്കി 9 1
േകാട്ടയം 22 9
ആലപ്പുഴ 15 6
എറണാകുളം 34 14
തൃശൂർ 3 5
പാലക്കാട് 9 2
മലപ്പുറം 6 8
കോഴിക്കോട് 19 10
വയനാട് 14 3
കണ്ണൂർ 12 1
കാസർകോട് 3 4
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.