തിരുവനന്തപുരം: ആഗസ്റ്റിലെ റേഷൻ വിതരണം പൂർത്തിയാക്കുന്നതിെൻറ ഭാഗമായി പൊതുഅവധി ദിനമായ 30ന് റേഷൻകടകൾ തുറന്ന് പ്രവൃത്തിക്കുമെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. ഈ ദിവസം പ്രവൃത്തിദിനമാക്കുന്നതിന് പകരം സെപ്റ്റംബർ ഒന്നിന് കടകൾക്ക് അവധി നൽകും. ആഗസ്റ്റിലെ റേഷൻ വിതരണം സെപ്റ്റംബർ അഞ്ചുവരെ നീട്ടി. വെള്ളക്കാർഡുകാർക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കും. ശനിയാഴ്ച് 0,1,2,3,4 എന്നീ അവസാന അക്ക റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ കടകളിലെത്തി കിറ്റുകൾ കൈപ്പറ്റാം. കാർഡിെൻറ അവസാന അക്കം 5,6,7,8,9 ഉള്ളവർക്ക് ഞായറാഴ്ച കിറ്റുകൾ ലഭിക്കും. സൗജന്യക്കിറ്റ് ഈ മാസം വാങ്ങാൻ സാധിക്കാത്ത കാർഡുടമകൾക്ക് അടുത്തമാസം ഓണക്കിറ്റ് കൈപ്പറ്റാനുള്ള സൗകര്യമുണ്ടാകുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.