തിരുവനന്തപുരം: ഭരണനേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവേദ്യമാക്കാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനുമായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള അവലോകന യോഗങ്ങൾ സെപ്റ്റംബർ നാല്, ഏഴ്, 11, 14 തീയതികളിൽ. നാലിന് കോഴിക്കോടും ഏഴിന് തൃശൂരും 11ന് എറണാകുളത്തും 14ന് തിരുവനന്തപുരത്തുമാണ് അവലോകനം. അവലോകന യോഗങ്ങളുടെ നടത്തിപ്പിനായി വിശദ മാർഗരേഖയും പുറപ്പെടുവിച്ചു.കോഴിക്കോട് നടക്കുന്ന അവലോകന യോഗത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളും തൃശൂരിൽ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളും എറണാകുളത്ത് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളും തിരുവനന്തപുരത്ത് കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളുമാണ് ഉൾപ്പെടുന്നത്. അതിദാരിദ്ര്യം, നവകേരള മിഷൻ (ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരള മിഷൻ), പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടവ, മാലിന്യമുക്ത കേരളം, ജില്ലയിലെ പ്രധാന പ്രശ്നങ്ങൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പദ്ധതികളുടെ സ്ഥിതി, പരിപാലനം, പുരോഗമിക്കുന്ന പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രധാനമായും അവലോകനം ചെയ്യുക.
അഞ്ച് വിഭാഗങ്ങളിൽ ജില്ല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ കലക്ടർമാരാണ് കണ്ടെത്തേണ്ടത്. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജില്ല തലത്തിൽ ശിൽപശാല സംഘടിപ്പിക്കണം.
കണ്ടെത്തുന്ന വിഷയങ്ങളിൽ സർക്കാർ തലത്തിൽ തീരുമാനം എടുക്കേണ്ടവയും ജില്ല തലത്തിൽ പരിഹരിക്കാവുന്നവയും വേർതിരിച്ച് ജൂൺ 30ന് മുമ്പ് സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.