സമ്പർക്കപട്ടികയിൽ വീണ്ടും രമ്യഹരിദാസ്; കെ. ബാബുവിനോടും ക്വാറൻറീനിൽ േപാകാൻ നിർദേശം  

പാലക്കാട്: കോവിഡ് സ്ഥിരീകരിച്ച പാലക്കാട് മുതലമട സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ രമ്യ ഹരിദാസ് എം.പിയും നെന്മാറ എം.എൽ.എ കെ. ബാബുവും. രോഗി ചികിത്സ തേടിയ മുതലമല പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മേയ് ഒമ്പതിന് ഇരുവരും സന്ദർശനം നടത്തിയിരുന്നു. 

നഴ്​സസ് ദിനാചരണ ചടങ്ങിൽ ഇവരെകൂടാതെ മുതലമട പഞ്ചായത്ത് പ്രസിഡൻറ് ബേബി സുധ, േബ്ലാക്ക്, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവരടക്കം പൊതുപ്രവർത്തകരും ഉണ്ടായിരുന്നു. വാളയാർ പ്രതിഷേധത്തിൽ പ​​ങ്കെടുത്തതിനെ തുടർന്ന് രമ്യ ഹരിദാസ് എം.പി 12 മുതൽ മെഡിക്കൽ ബോർഡ് തീരുമാനപ്രകാരം ക്വാറൻറീനിലാണ്. 

നെന്മാറ എം.എൽ.എയുമായ കെ. ബാബുവിനോടും ക്വാറൻറീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ജനപ്രതിനിധികളടക്കം നൂറോളം പേർ മുതലമട സ്വദേശിയുടെ സമ്പർക്കപട്ടികയിലുണ്ട്. രോഗി പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. 

Tags:    
News Summary - Remya Haridas and K. Babu Quarantined -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.