തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വ്യാപാര ലൈസൻസ് പുതുക്കുേമ്പാൾ സ്വീകരിക്കേണ്ട നടപടികൾ സർക്കാർ ഏകീകരിച്ചു. വ്യാപാര ലൈസൻസ് പുതുക്കുേമ്പാൾ സാനിേട്ടഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കേണ്ടതില്ല. അപേക്ഷകളിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥെൻറ പരിശോധന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ലൈസൻസ് പുതുക്കി നൽകിയാൽ മതി.
വ്യാപാര ലൈസൻസ് എടുക്കുേമ്പാൾ വാടക കരാറും തിരിച്ചറിയൽ കാർഡും ഹാജരാക്കണം. യഥാസമയം പുതുക്കാതെ വരുന്ന സാഹചര്യത്തിൽ കെട്ടിട ഉടമയുടെ സമ്മതപത്രം കൂടി ഹാജരാക്കണം. എല്ലാ ലൈസൻസ് അപേക്ഷയിലും ഹെൽത്ത് ഇൻസ്പെക്ടർ അന്വേഷണം നടത്തണമെന്നും പേഴ്സനൽ രജിസ്റ്റർ സൂക്ഷിക്കണമെന്നുമുള്ള 2013ലെ സർക്കുലറിൽ 2017ൽ ഹൈകോടതി ഇടപെട്ട് സാനിേട്ടഷൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെടേണ്ടതില്ലെന്ന് വിധിച്ചിരുന്നു. തുടർന്ന് 2018ലെ കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ആക്ട് പ്രകാരം കേരള പഞ്ചായത്തീരാജ് നിയമങ്ങളിൽ ഭേദഗതി വരുത്തുകയും ചെയ്തു.
ഇത് പ്രകാരം ആശുപത്രി തുടങ്ങിയ ആരോഗ്യ സ്ഥാപനങ്ങളിൽ മാത്രമാണ് ജില്ല മെഡിക്കൽ ഒാഫിസറുടെ സാക്ഷ്യപത്രം ആവശ്യം. ഇതിലും സാനിേട്ടഷൻ വേണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ലായിരുന്നു. വ്യാപാര ലൈസൻസ് പുതുക്കാനും മറ്റും അപേക്ഷിക്കുേമ്പാൾ തദ്ദേശ സ്ഥാപനങ്ങൾ ഒാരോ ജില്ലയിലും വ്യത്യസ്ത നടപടിക്രമമാണ് പാലിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.