കോട്ടയം: രാജ്യത്ത് മിക്കയിടത്തും വാർഡ് മുതൽ പാർലെമൻറ് വരെയുള്ള വോട്ടർപട്ടിക പരിശോധിച്ചാൽ ആണിനേക്കാൾ കൂടുതലുണ്ടാകും പെൺവോട്ടർമാർ. ഒരുസ്ത്രീക്ക് മാത്രമേ വോട്ട് കുത്തൂവെന്ന് സ്ത്രീകളെല്ലാംകൂടി തീരുമാനിച്ചാൽ വാർഡ് മുതൽ പാർലമെൻറ് വരെ സ്ത്രീയായിരിക്കും ഭരിക്കുക. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും കേക്കിന് മുകളിൽ ചെറിപ്പഴങ്ങൾ വെക്കുംപോലെ ഏതാനും സ്ത്രീകളെ ഉൾപ്പെടുത്തി സ്ഥാനാർഥിപ്പട്ടിക അലങ്കരിക്കാനല്ലാതെ അർഹമായ പ്രാധാന്യം ഒരുകാലത്തും വനിതകൾക്ക് കിട്ടിയിട്ടില്ല.
'നേതൃനിരയിലെ സ്ത്രീകൾ: കോവിഡ്19 കാലത്ത് തുല്യഭാവി കൈവരിക്കുന്നു' എന്ന മുദ്രാവാക്യവുമായി ലോക വനിതദിനം എത്തുേമ്പാഴും നാലാഴ്ച മാത്രം അകലെയുള്ള നിയമസഭ തെരഞ്ഞെടുപ്പ് സ്ത്രീകൾക്ക് പ്രതീക്ഷ നൽകുന്നില്ല. വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുമെന്ന വാഗ്ദാനം ഇത്തവണയും ആവർത്തിക്കുന്നുണ്ടെങ്കിലും സ്ഥിതിക്ക് മാറ്റമുണ്ടാകാൻ സാധ്യതയില്ല. നിയമസഭയിൽ കളി ആണുങ്ങളുടേതാണ്. വീതംവെച്ചുവരുേമ്പാൾ സ്ത്രീകൾ പട്ടികക്ക് പുറത്താകും. എവിടെനിന്നെങ്കിലും പ്രതിഷേധം ഉയരുേമ്പാൾ ആരെയെങ്കിലും പരിഗണിച്ചെന്നുവരുത്തും. അതും തോൽക്കുമെന്നുറപ്പുള്ളതും ആർക്കും വേണ്ടാത്തതുമായ സീറ്റുകളിലേക്ക്. സി.പി.എം പട്ടിക പുറത്തുവന്നെങ്കിലും മറ്റ് പാർട്ടികളിലെ വനിതസ്ഥാനാർഥികളെക്കുറിച്ച് കൃത്യമായ സൂചനയില്ല. മുസ്ലിം ലീഗ് ഒരുതവണ മാത്രമാണ് വനിത സ്ഥാനാർഥിയെ നിർത്തിയത്. ഇത്തവണ വനിതക്കായി ആവശ്യം ശക്തമാണെങ്കിലും പരിഗണിക്കുന്ന കാര്യം സംശയമാണ്.
നിലവിലെ നിയമസഭയിൽ ഒമ്പത് വനിതകളാണുള്ളത്. ഇവരിൽ രണ്ടുപേർ മന്ത്രിമാരാണ്. അഞ്ചുപേർ സി.പി.എമ്മിൽനിന്നും മൂന്നുപേർ സി.പി.ഐയിൽനിന്നും ഒരാൾ കോൺഗ്രസിൽനിന്നും. മറ്റ് പാർട്ടികളിൽ വനിതപ്രാതിനിധ്യം ചർച്ചയിൽപോലുമില്ല.
ഒ.എസ്. അംബിക: സി.പി.എം ഏരിയ കമ്മിറ്റി അംഗം. രണ്ടാം തവണയും ചിറയിൽകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്.
ജെ. േമഴ്സിക്കുട്ടിയമ്മ: കുണ്ടറയിൽനിന്നുള്ള അംഗം. നിലവിലെ മന്ത്രി. മത്സരരംഗത്ത് ആറാംതവണ. മൂന്നുതവണ ജയിച്ചു.
വീണ ജോർജ്: മാധ്യമരംഗത്തുനിന്ന് നിയമസഭയിലെത്തി. ആറന്മുളയിലെ സിറ്റിങ് എം.എൽ.എ.
യു. പ്രതിഭ: കായംകുളം മണ്ഡലത്തിൽനിന്നുള്ള സിറ്റിങ് എം.എൽ.എ.
ദലീമ ജോജോ: പ്രശസ്ത പിന്നണിഗായിക. ആലപ്പുഴ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്.
ഷെൽന നിഷാദ്: ആർകിടെക്റ്റ്. മത്സരരംഗത്ത് ആദ്യം.
ഡോ. ആർ. ബിന്ദു: തൃശൂർ കോർപറേഷൻ മുൻ മേയർ. തൃശൂർ കേരളവർമ കോളജിലെ ഇംഗ്ലീഷ് അധ്യാപിക.
പി. മിഥുന: 2015ൽ 22ാം വയസ്സിൽ പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡൻറായി.
കെ.കെ. ശൈലജ: നിലവിലെ ആരോഗ്യമന്ത്രി. മത്സരരംഗത്ത് നാലാംതവണ.
കാനത്തിൽ ജമീല: രണ്ടാംവട്ടവും കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ്.
പി. സതീദേവി: വടകരയിൽനിന്നുള്ള മുൻ എം.പി.
സി.കെ. ആശ: വൈക്കം എം.എൽ.എ. എ.െഎ.വൈ.എഫ് സംസ്ഥാന വൈസ്പ്രസിഡൻറും സി.പി.ഐ കോട്ടയം ജില്ല കൗൺസിൽ അംഗവുമാണ്.
ഷീല വിജയകുമാർ: തൃശൂർ ജില്ല പഞ്ചായത്ത് മുൻഅംഗം.
പി.കെ. ജയലക്ഷ്മി: 13ാം നിയമസഭയിലെ പിന്നാക്കക്ഷേമ മന്ത്രി.
അഡ്വ. ഷാനിമോൾ ഉസ്മാൻ: നിലവിൽ അരൂരിൽനിന്നുള്ള നിയമസഭാംഗം.
പത്മജ വേണുഗോപാൽ: 2004ൽ മുകുന്ദപുരം ലോക്സഭ മണ്ഡലത്തിൽനിന്നും 2016ൽ തൃശൂരിൽനിന്ന് നിയമസഭയിലേക്കും മത്സരിെച്ചങ്കിലും പരാജയപ്പെട്ടു.
ബിന്ദു കൃഷ്ണ: കൊല്ലം ഡി.സി.സി പ്രസിഡൻറ്. മഹിള കോൺഗ്രസ് അധ്യക്ഷയായിരുന്നു.
ലതിക സുഭാഷ്: മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ. കോട്ടയം ജില്ല കൗൺസിലിെൻറ പ്രഥമ പ്രസിഡൻറ്.
ഡോ. പി.ആർ. സോന: കോട്ടയം നഗരസഭ മുൻ ചെയർപേഴ്സനും കൗൺസിലറും.
അഡ്വ. ജ്യോതി വിജയകുമാർ: കെ.പി.സി.സി സെക്രട്ടറി.
പ്രഫ. കെ.എ. തുളസി: മുൻ വനിത കമീഷൻ അംഗം.
കേരളത്തിലെ വനിത മന്ത്രിമാർ, എം.എൽ.എമാർ 1957 മുതൽ 2016 വെര
കെ.ആര്. ഗൗരിയമ്മ: 1957, 1967, 1980, 1987, 2001, 2004
എം. കമലം: 1982
എം.ടി. പത്മ: 1991, 1995
സുശീല ഗോപാലന്: 1996
പി.കെ. ശ്രീമതി: 2006
പി.കെ. ജയലക്ഷ്മി: 2011
കെ.കെ. ശൈലജ: 2016
ജെ. മേഴ്സിക്കുട്ടിയമ്മ: 2016
1. കെ.ഒ. അയിഷാബായി
2. കെ.ആര്. ഗൗരിയമ്മ
3. റോസമ്മ പുന്നൂസ്
4. കുസുമം ജോസഫ്
5. ശാരദ കൃഷ്ണൻ
6. ലീല ദാമോദര മേനോൻ
1. കെ.ഒ. അയിഷാബായി
2. കെ.ആര്. സരസ്വതിയമ്മ
3. നഫീസത്ത് ബീവി
4. കെ.ആര്. ഗൗരിയമ്മ
5. കുസുമം ജോസഫ്
6. ശാരദ കൃഷ്ണന്
7. ലീല ദാമോദര മേനോന്
1. കെ.ആര്. ഗൗരിയമ്മ
2. സുശീല ഗോപാലന്
3. കെ.ആര്. സരസ്വതിയമ്മ
(ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും നിയമസഭ ചേരാത്തതിനാല്‍
എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്തില്ല)
1. കെ.ആര്. ഗൗരിയമ്മ
1. കെ.ആര്. ഗൗരിയമ്മ
2. പെണ്ണമ്മ ജേക്കബ്
1. ഭാര്‍ഗവി തങ്കപ്പന്
1. പി. ദേവുട്ടി
2. എം. കമലം
3. കെ.ആര്. ഗൗരിയമ്മ
4. കെ.ആര്. സരസ്വതിയമ്മ
5. ഭാര്‍ഗവി തങ്കപ്പന്
1. പി. ദേവുട്ടി
2. എം. കമലം
3. കെ.ആര്. ഗൗരിയമ്മ
4. ഭാര്‍ഗവി തങ്കപ്പന്
5 റേച്ചല്‍ സണ്ണി പനവേലി*
(*ഭര്‍ത്താവ് സണ്ണി പനവേലി മരിച്ച ഒഴിവില്‍ ഉപതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു)
1. എം.ടി. പത്മ
2. ലീല ദാമോദര മേനോന്
3. റോസമ്മ ചാക്കോ
4. കെ.ആര്. ഗൗരിയമ്മ
5. റോസമ്മ പുന്നൂസ്
6. ജെ. മേഴ്സിക്കുട്ടി അമ്മ
7. ഭാര്‍ഗവി തങ്കപ്പന്
8. പ്രഫ. നബീസ ഉമ്മാള്
1. എം.ടി. പത്മ
2. എന്‍.കെ. രാധ
3. കെ.സി. റോസക്കുട്ടി
4. റോസമ്മ ചാക്കോ
5. മീനാക്ഷി തമ്പാന്
6. കെ.ആര്. ഗൗരിയമ്മ
7. ശോഭന ജോര്‍ജ്
8. അല്‍ഫോന്‍സ ജോണ്‍
1. കെ.കെ. ശൈലജ
2. രാധ രാഘവന്
3. എന്‍.കെ. രാധ
4. ഗിരിജ സുരേന്ദ്രന്
5. സാവിത്രി ലക്ഷ്മണന്
6. റോസമ്മ ചാക്കോ
7. മീനാക്ഷി തമ്പാന്
8. കെ.ആര്. ഗൗരിയമ്മ
9. സുശീല ഗോപാലന്
10. ശോഭന ജോര്‍ജ്
11. ആര്. ലതാദേവി
12. ജെ. മേഴ്സിക്കുട്ടി അമ്മ
13. ഭാര്‍ഗവി തങ്കപ്പന്
1. പി.കെ. ശ്രീമതി
2. രാധ രാഘവന്
3. ഗിരിജ സുരേന്ദ്രന്
4. സാവിത്രി ലക്ഷ്മണന്
5. മേഴ്സി രവി
6. കെ.ആര്. ഗൗരിയമ്മ
7. മാലേത്ത് സരളാദേവി
8. ശോഭന ജോര്‍ജ്
9. എലിസബത്ത് മാമ്മന്‍ മത്തായി
(*ഭര്‍ത്താവ് മാമ്മന്‍ മത്തായി മരിച്ച ഒഴിവില്‍ ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടു)
1. പി.കെ. ശ്രീമതി
2. കെ.കെ. ശൈലജ
3. കെ.കെ. ലതിക
4. കെ.എസ്. സലീഖ
5. ഇ.എസ്. ബിജിമോള്‍
6. അയിഷ പോറ്റി
7. ജെ. അരുന്ധതി
2011-2016
1. പി.കെ. ജയലക്ഷ്മി
2. കെ.കെ. ലതിക
3. കെ.എസ്. സലീഖ
4. ഗീത ഗോപി
5. ഇ.എസ്. ബിജിമോള്‍
6. അയിഷ പോറ്റി
7. ജമീല പ്രകാശം
1. കെ.കെ. ശൈലജ
2. പ്രതിഭ ഹരി
3. വീണ ജോർജ്
4. മേഴ്സിക്കുട്ടിയമ്മ
5. അയിഷ പോറ്റി
6. ഗീത ഗോപി
7. ഇ.എസ്. ബിജിമോള്‍
8. സി.കെ. ആശ
9. ഷാനിമോൾ ഉസ്മാൻ*
(*അരൂർ ഉപതെരഞ്ഞെടുപ്പിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.